Mohanlal Birthday: നടന്‍ മോഹന്‍ലാലിന്റെ 59-ാം പിറന്നാള്‍ ആയിരുന്നു ഇന്നലെ. ലോകം മുഴുവനുമുള്ള മലയാളികള്‍ തങ്ങളുടെ പ്രിയ താരത്തിന് ജന്മദിനാശംസകള്‍ നേരുന്ന തിരക്കിലായിരുന്നു. സിനിമ രംഗത്തുള്ളവരും മറ്റ് പ്രമുഖരും മുതല്‍ ഓരോ മലയാളിയും പ്രിയ താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. തനിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട് മോഹന്‍ലാലും രംഗത്തെത്തി. മറ്റുള്ളവര്‍ കാണിച്ചുകൊണ്ടിരിക്കുന്ന സ്‌നേഹവും പ്രാര്‍ത്ഥനയുമാണ് ഭാവിയിലേക്ക് സഞ്ചരിക്കാന്‍ തന്നെ പ്രചോദിപ്പിക്കുന്നതെന്ന് മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചു. ജന്മദിനാശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും മോഹന്‍ലാല്‍ ബ്ലോഗിലൂടെ നന്ദി രേഖപ്പെടുത്തുകയും കുടുംബത്തിന്റെ സ്‌നേഹം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Read More: മലയാളത്തിന്റെ നടനവിസ്മയത്തിന് ഇന്ന് പിറന്നാള്‍, മോഹന്‍ലാലിന്റെ ചില അപൂര്‍വ്വ ചിത്രങ്ങള്‍ കാണാം

ആശംസകൾ നേർന്നവർക്ക് നന്ദി പറഞ്ഞു തുടങ്ങിയിരിക്കുന്ന ബ്ലോഗിൽ ജനനത്തെയും മരണത്തെയും കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്. “ഓരോ പിറന്നാളും മരണത്തിലേക്കുള്ള നമ്മുടെ ദൂരം കുറയ്ക്കുകയാണ് ചെയ്യുന്നത് നിന്റെ സമയം തീരാറാവുന്നു എന്ന് ആരോ ഓർമപ്പെടുത്തുന്നു. ശേഷിച്ച സമയത്തി വില മനസ്സിലാക്കിത്തരുന്നു. ആ മനസിലാക്കലിൽ നിന്നാവണം നാം ഭാവി ജീവിതത്തിന് രൂപം നല്കാൻ.” – മോഹൻലാൽ ബ്ലോഗിൽ കുറിച്ചു.

Mohanlal, Mohanlal age, മോഹൻലാൽ, മോഹൻലാൽ പിറന്നാൾ, മോഹൻലാൽ ജന്മദിനം, Mohanlal birthday, happy birthday Mohanlal, Mohanlal photos, Mohanlal photo, Mohanlal pics, Mohanlal pic, Mohanlal images, Mohanlal image, മോഹൻലാൽ ചിത്രങ്ങൾ

Actor Mohanlal. Express archive photo

“തിരിഞ്ഞ് നോക്കുമ്പോൾ, കേരളത്തിലെ ഒരു മധ്യവർഗ കുടുംബത്തിൽ പിറന്ന ഞാൻ. ഞാൻ പോലും പ്രതീക്ഷിക്കാത്ത ഒരു മേഖലയിൽ എത്തിപ്പെട്ടു. അതിൽപ്പെട്ട് ഒഴുകി. അഭിനയമാണ് എന്റെ അന്നം എന്ന് തിരിച്ചറിഞ്ഞത് കുറേക്കൂടി കഴിഞ്ഞതിന് ശേഷമാണ്. അന്ന് മുതൽ ആത്മാർഥമായി എന്നെ അർപ്പിക്കുകയായിരുന്നു. വിജയങ്ങൾ ഉണ്ടായി വീഴ്ചകളും. ഒരുപാട് സ്നേഹിക്കപ്പെട്ടു, കുറെയൊക്കെ കല്ലെറിയപ്പെടുകയും ചെയ്തു, ആദരിക്കപ്പെട്ടു, അധിക്ഷേപിക്കപ്പെടുകയും ചെയ്തു. രണ്ടിനെയും ബാലൻസ് ചെയ്യാൻ ആദ്യമൊക്കെ ഞാനേറെ ബുദ്ധിമുട്ടി. പിന്നെ പിന്നെ രണ്ടിനെയും സമചിത്തതയോടെ നേരിടാൻ പഠിച്ചു. ദ്വന്ദ്വ സഹനം താപഃ എന്നാണല്ലോ.. ചൂടിനെയും തണുപ്പിനെയും ഉയർച്ചയെയും വീഴ്ചയെയും ഒരുപോലെ കാണുന്നതാണ് തപസ്സ്. ഇത്തരം കാര്യങ്ങളിൽ ഞാനിപ്പോൾ നിർമമനാണ്.” -മോഹൻലാൽ പറയുന്നു.

Read More: ഇടം തോളൊന്നു മെല്ലെ ചരിച്ചു; ലാലേട്ടനുള്ള കെഎസ്ആർടിസിയുടെ ആശംസ വൈറലാവുന്നു

തനിക്ക് എല്ലാ പിറന്നാൾ ദിനത്തിലും ഒരു സ്വപ്നമുണ്ടെന്നും മോഹൻലാൽ ബ്ലോഗിൽ പങ്കുവയ്ക്കുന്നുണ്ട്. ശങ്കരാചാര്യരുടേത് പോലെ ഒരു മരണമാണ് മോഹൻലാൽ പിറന്നാൾ ദിനത്തിൽ കാണുന്ന സ്വപ്നം. അതേ കുറിച്ച് മോഹൻലാൽ എഴുതിയിരിക്കുന്നത് ഇങ്ങനെ: “ഏറ്റവും മനോഹരമായ മരണമേത് എന്ന് എന്നോട് ചോദിച്ചാൽ ശങ്കരാചാര്യയുടേത് എന്നാണ് ഉത്തരം. കാലം കഴിഞ്ഞപ്പോൾ, കർമങ്ങൾ തീർന്നപ്പോൾ കേദാർനാഥും കഴിഞ്ഞ് ഹിമാലയത്തിന്റെ മഞ്ഞു മലകൾക്കപ്പുറത്തേക്ക് അദ്ദേഹം നടന്നു പോയി. അതുപോലെ മാഞ്ഞു പോവുക ഒരു സ്വപ്നമാണ് ഓരോ പിറന്നാൾ ദിനത്തിലും ഞാൻ ആ സ്വപ്നം കാണാറുണ്ട്.. അത് ഒരിക്കലും യാഥാർഥ്യമാവില്ലെങ്കിലും.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook