scorecardresearch

മരക്കാര്‍ തിയേറ്ററുകളിൽ തന്നെ; റിലീസ് ഡിസംബര്‍ രണ്ടിന്

ഉപാധികളില്ലാതെയാണു മരക്കാര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുകയെന്നും നിർമാതാവ് ആന്റണി പെരുമ്പാവൂര്‍ വിട്ടുവീഴ്ച ചെയ്തതായും മന്ത്രി സജി ചെറിയാൻ പറഞ്ഞു

Marakkar, Marakkar Arabikkadalinte Simham, Marakkar theater release, Marakkar release date, Marakkar release December 2, Mohanlal Movie Marakkar Arabikkadalinte Simham, Marakkar OTT Release, Mohanlal Movies OTT Release, Bro Daddy, Alone, 12th Man, Antony Perumbavoor, Minister Saji Cheriyan, മരക്കാർ, ഒടിടി, മോഹഗൻലാൽ, ആന്റണി പെരുമ്പാവൂർ, IE Malayalam

തിരുവനന്തപുരം: മോഹന്‍ലാല്‍-പ്രിയദർശൻ കൂട്ടുകെട്ടിലുള്ള ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ തിയേറ്ററുകളില്‍ തന്നെ പ്രദർശിപ്പിക്കും. ഡിസംബര്‍ രണ്ടിനാണു റിലീസ്. സാസ്‌കാരിക-സിനിമ മന്ത്രി സജി ചെറിയാനാണു റിലീസ് തിയതി പ്രഖ്യാപിച്ചത്.

തിയേറ്റര്‍ ഉടമകളുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണു മന്ത്രിയുടെ പ്രഖ്യാപനം.

ഉപാധികളില്ലാതെയാണു മരക്കാര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുകയെന്നു ആന്റണി പെരുമ്പാവൂരുമായും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേതാക്കളുമായും നടത്തിയ ചർച്ചയ്ക്കുശേഷം മന്ത്രി പറഞ്ഞു. പറഞ്ഞു. ആന്റണി പെരുമ്പാവൂര്‍ വിട്ടുവീഴ്ച ചെയ്തതായും തിയേറ്റര്‍ ഉടമകള്‍ മിനിമം ഗ്യാരണ്ടി നല്‍കണമെന്ന ഉപാധി ഉപേക്ഷിച്ചതായും മന്ത്രി പറഞ്ഞു.

മരക്കാർ സിനിമ നിർമിക്കുന്നതിനുണ്ടായ സാമ്പത്തിക ചെലവുകളാണ് ആന്റണി പെരുമ്പാവൂരിനെ ഒടിടി പ്ലാറ്റ്ഫോമുകളുമായി ചർച്ചകളിലേക്ക് എത്തിച്ചത്. എന്നാൽ മലയാള സിനിമയുടെ നിലനിൽപ്പിനു വേണ്ടിയും സിനിമാ വ്യവസായത്തിൽ പ്രവർത്തിക്കുന്ന പതിനായിരക്കണക്കിന് ആളുകളുടെ ജീവിതം നിലനിർത്തേണ്ടതിന്റെ ആവശ്യം പരിഗണിച്ചും അദ്ദേഹം വലിയൊരു വിട്ടുവീഴ്ച ചെയ്തിരിക്കുകയാണ്. ഇത് എല്ലാവർക്കും സന്തോഷമുണ്ടാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

Also Read: ഇടിയോടിടി; ബോക്സിംഗ് പരിശീലനത്തിൽ മുഴുകി മോഹൻലാൽ, വീഡിയോ

അതേസമയം, മരക്കാർ റിലീസിനു മുന്‍പ് തിയേറ്റര്‍ സീറ്റിങ് കപ്പാസിറ്റി കൂട്ടാനുള്ള സാധ്യതയുണ്ട്. സീറ്റ് കപ്പാസിറ്റി അന്‍പതില്‍നിന്ന് ഏഴുപത്തി അഞ്ചായി ഉയര്‍ത്താനാണു സാധ്യത. നാളെ റിലീസ് ചെയ്യുന്ന, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘കുറുപ്പ്’ ഉള്‍പ്പെടെയുള്ള സിനിമള്‍ 50 സീറ്റ് കപ്പാസിറ്റിയിലാണു പ്രദേശിപ്പിക്കുന്നത്.

തിയറ്റര്‍ ഉടമകളുമായുള്ള തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം,’ അടക്കം അഞ്ച് മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്യുമെന്നാണു നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ നേരത്തെ അറിയിച്ചത്. ചിത്രത്തിന്റെ തിയേറ്റര്‍ റിലീസുമായി ബന്ധപ്പെട്ട മന്ത്രി സജി ചെറിയാന്‍ വിളിച്ച യോഗം മാറ്റിവച്ചതിനു പിറകെയാണ് ആന്റണി പെരുമ്പാവൂര്‍ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചത്.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പിന്നാലെ ബ്രോ ഡാഡി, ജീത്തു ജോസഫ് ചിത്രം ട്വല്‍ത് മാന്‍, ഷാജി കൈലാസ് ചിത്രം എലോണ്‍, വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയും ഒടിടിയില്‍ റിലീസ് ചെയ്യുമെന്നായിരുന്നു ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിരുന്നത്.

Also Read: ‘കുറുപ്പിന്റെ തിരക്കഥ’, തിരക്കഥയിലെ കുറുപ്പ്; മരണനാടകം സിനിമയാവുമ്പോൾ

മോഹന്‍ലാലിനോടും സംവിധായകന്‍ പ്രിയദര്‍ശനോടും അടക്കം ആലോചിച്ച ശേഷമാണ് മരക്കാർ ഒടിടി റിലീസിന് നല്‍കാന്‍ തീരുമാനിച്ചതെന്ന് ആന്റണി പെരുമ്പാവൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. 90 കോടി രൂപയ്ക്കു മുകളിൽ വരുന്ന തുകയ്ക്ക് ആമസോണുമായി ധാരണയെത്തിയതായും എന്നാൽ കരാറിൽ ഒപ്പുവച്ചിട്ടില്ലെന്നുമുള്ള വിവരങ്ങൾ കഴിഞ്ഞദിവസങ്ങളിൽ പുറത്തുവന്നിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mohanlal blockbuster marakkar to have theatrical release on december 2nd