/indian-express-malayalam/media/media_files/uploads/2020/09/mohanlal-directig-movie-Barroz-Music-director-Lydian-Nadhaswaram.jpg)
പിയാനിസ്റ്റും 'ബറോസ്' സിനിമയുടെ സംഗീത സംവിധായകനുമായ 15കാരൻ ലിഡിയന് (ലിഡിയൻ നാദസ്വരം) ജന്മദിനാശംസകൾ ചേർന്ന് സൂപ്പർ സ്റ്റാർ മോഹൻ ലാൽ. "ജന്മദിനാശംസകൾ പ്രിയ ലിഡിയൻ. എന്റെ അത്ഭുതകരമായ കൊച്ചുകുട്ടി ... നിങ്ങളുടെ പുതിയ ചിത്രമായ "അട്കാൻ ചട്കാന്" എല്ലാ ആശംസകളും ... ദൈവം അനുഗ്രഹിക്കട്ടെ," സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ജന്മദിനാശംസയിൽ മോഹൻലാൽ പറഞ്ഞു.
മോഹൻലാൽ സംവിധാനം ചെയ്യുന്ന 'ബറോസ്: ഗാഡിയൻ ഓഫ് ഡ ഗാമാസ് ട്രഷർ (Barroz: Guardian of D'Gama's Treasure)' എന്ന ഫാന്റസി ത്രില്ലർ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ലിഡിയൻ ആണ്.
data-instgrm-version="12">
ചെന്നൈയിൽ നിന്നുള്ള ലിഡിയൻ എ ആർ റഹ്മാൻ ഫൗണ്ടേഷൻ സ്ഥാപിച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ കെഎം മ്യൂസിക് കൺസർവേറ്ററിയിൽ ലിഡിയൻ 4 വർഷം വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടുണ്ട്. തമിഴ് സംഗീത സംവിധായകൻ വർഷൻ സതീഷിന്റെ മകനാണ് ലിഡിയൻ. 2019ൽ യുഎസ് ടിവി നെറ്റ്‌വർക്കായ സിബിഎസിന്റെ ദി വേൾഡ്സ് ബെസ്റ്റ് ടാലന്റ് ഷോ ആയിൽ വിജയിച്ചിരുന്നു.
ബറോസിലൂടെയാണ് ലിഡിയൻ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. 2019 സെപ്റ്റംബറിലാണ് ലിഡിയനാണ് ചിത്രത്തിന്റെ സംഗീത സംവിധായകനെന്ന് പ്രഖ്യാപിച്ചത്.
Read More: Barroz 3D: സംവിധാനം മോഹന്‍ലാല്‍, സംഗീതം ലിഡിയന്‍
സംഗീത സംവിധാനത്തിന് പുറമേ അഭിനയ രംഗത്തേക്കും കടന്നിട്ടുണ്ട് ലിഡിയൻ. ഉടൻ പുറത്തിറങ്ങാനിരിക്കുന്ന "അട്കാൻ ചട്കാൻ (Atkan Chatkan)" എന്ന ചിത്രത്തിലാണ് ലിഡിയൻ പ്രധാന വേഷത്തിലെത്തുന്നത്. ശിവ് ഹരേ സംവിധാനം ചെയ്യുന്ന "അട്കാൻ ചട്കാൻ" സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രമാണ്. ജീവിതത്തിലെ കഷ്ടപ്പാടുകൾ അതിതജീവിച്ച് നാല് കുട്ടികൾ സ്വന്തമായി മ്യൂസിക് ബാൻഡ് തുടങ്ങുന്നതും തുടർന്ന് ദേശീയതലത്തിലുള്ള ഒരു സംഗീത മത്സരത്തിൽ പങ്കെടുക്കുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ചിത്രമാണ് ‘ബറോസ്’. ത്രീ ഡി ചിത്രമായാണ് ബറോസ് ഒരുങ്ങുക. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്‌നങ്ങളുടെയും സുവര്‍ണനിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ ബറോസ് ആയി എത്തുന്നത് മോഹന്‍ലാൽ തന്നെയാണ്. സ്പാനിഷ് അഭിനേത്രി പാസ് വേഗ, നടൻ റാഫേല്‍ അമര്‍ഗോ എന്നിവരാണ് ‘ബറോസ്സി’ൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. വാസ്‌കോ ഡ ഗാമയുടെ റോളിൽ റഫേല്‍ അമര്‍ഗോ എത്തുമ്പോൾ ഗാമയുടെ ഭാര്യാവേഷമാണ് പാസ് വേഗയ്ക്ക്.
Read More: ദൃശ്യം 2, ബറോസ്, മരക്കാർ; മോഹൻലാൽ പറയുന്നു
മലയാളത്തിലെ ആദ്യ ത്രീഡി ചിത്രമായ "മൈ ഡിയർ കുട്ടിച്ചാത്തൻ" ഒരുക്കിയ ജിജോ പുന്നൂസ് ആണ് ബറോസിന് കഥയും തിരക്കഥയും ഒരുക്കുന്നത്. നവോദയയുമൊത്താണ് ചിത്രം നിർമ്മിക്കുന്നത്. കെ.യു മോഹനനനാണ് സിനിമയുടെ ഛായാഗ്രാഹകന്‍. ഗോവ, പോര്‍ച്ചുഗല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.