scorecardresearch
Latest News

Facebook Live with Poornima Jayaram: പൂര്‍ണിമ ജയറാമുമായി മുഖാമുഖം, തത്സമയം

പൂർണിമ ജയറാം എന്ന തെന്നിന്ത്യൻ താരത്തിന് മറ്റാർക്കും അവകാശപ്പെടാനാവാത്തൊരു പ്രത്യേകത കൂടിയുണ്ട്, മലയാളത്തിന്റെ സ്വന്തം നടനവിസ്മയം മോഹൻലാലിന്റെ ആദ്യ നായിക. ഫാസിലിന്റെ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് മോഹൻലാൽ കടന്നു വരുമ്പോൾ ചിത്രത്തിൽ നായികയായി എത്തിയത് പൂർണിമ ആയിരുന്നു

Poornima Jayaram, poornima bhagyaraj, mohanlal first film, mohanlal first heroine, mohanlal heroines, poornima jayaram photos, iemalayalam

Mohanlal Birthday Special Facebook Live with Poornima Jayaram: മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി എഴുപതിലേറെ സിനിമകൾ, സിനിമാസ്വാദകർ ഒരിക്കലും മറക്കാത്ത നിരവധി കഥാപാത്രങ്ങൾ… അതിനെല്ലാം അപ്പുറം പൂർണിമ ജയറാം എന്ന തെന്നിന്ത്യൻ താരത്തിന് മറ്റാർക്കും അവകാശപ്പെടാനാവാത്തൊരു പ്രത്യേകത കൂടിയുണ്ട്, മലയാളത്തിന്റെ സ്വന്തം നടനവിസ്മയം മോഹൻലാലിന്റെ ആദ്യ നായിക. ഫാസിലിന്റെ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് മോഹൻലാൽ കടന്നു വരുമ്പോൾ ചിത്രത്തിൽ നായികയായി എത്തിയത് പൂർണിമ ആയിരുന്നു.

മോഹൻലാലിന്റെ ഷഷ്ഠിപൂർത്തി ദിനത്തിൽ ഐ ഇ മലയാളം ലൈവിൽ ആരാധകരുമായി സംവദിക്കാൻ എത്തുകയാണ് പൂർണിമ ജയറാം. ഇന്ന് വൈകിട്ട് ആറു മണിയ്ക്ക് ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം ഫേസ്ബുക്ക്‌ പേജില്‍ ആണ് താരം ലൈവായി എത്തുന്നത്‌. നിങ്ങൾക്കും പങ്കുചേരാം, ചോദ്യങ്ങൾ ചോദിക്കാം. ചോദ്യങ്ങൾക്ക് പൂർണിമ ജയറാം ലൈവായി മറുപടി പറയും.

Poornima Jayaram, poornima bhagyaraj, mohanlal first film, mohanlal first heroine, mohanlal heroines, poornima jayaram photos, iemalayalam

മോഹൻലാലിന്റെ സമപ്രായക്കാരിയാണ് പൂർണിമയും. 1960ൽ തന്നെയാണ് പൂർണിമയുടെയും ജനനം. 1981 ൽ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന അവാർഡും പൂർണിമ സ്വന്തമാക്കിയിരുന്നു. വെളിച്ചം വിതറുന്ന പെൺകുട്ടി, ഊതിക്കാച്ചിയ പൊന്ന്, ഓളങ്ങൾ, ആ രാത്രി, ഞാൻ ഏകനാണ്, ഊമക്കുയിൽ, മറക്കില്ലൊരിക്കലും, പിൻ നിലാവ്, മഴനിലാവ്, കിന്നാരം, ഇത്തിരിനേരം ഒത്തിരികാര്യം, വെറുതെ ഒരു പിണക്കം എന്നിങ്ങനെ നിരവധി മലയാളചിത്രങ്ങളിൽ പൂർണിമ നായികയായി അഭിനയിച്ചു. ഏറെ ചിത്രങ്ങളിൽ സഹനടിയായും വേഷമിട്ടിട്ടുണ്ട്. ശങ്കർ, മമ്മൂട്ടി, ബാലചന്ദ്രമേനോൻ, അമോൽ പലേക്കർ, മോഹൻലാൽ, ദിലീപ്, ഷാനവാസ്, നെടുമുടി വേണു എന്നീ നായകതാരങ്ങളുടെ ജോഡിയായാണ് പൂർണിമ കൂടുതലും സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

തമിഴിലെ എൺപതുകളിലെ സൂപ്പർ ഹീറോയായ ഭാഗ്യരാജിനെയാണ് പൂർണിമ വിവാഹം ചെയ്തിരിക്കുന്നത്. ശന്തനു, ശരണ്യ എന്നിവരാണ് മക്കൾ. വിവാഹത്തോടെ സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത പൂർണിമ 28 വർഷങ്ങൾക്കു ശേഷം 2013ലാണ് അഭിനയത്തിലേക്ക് തിരിച്ചെത്തിയത്.

Read Here: Happy Birthday Mohanlal: എന്റെ ലാലിന്: മോഹന്‍ലാലിന് വീഡിയോ ആശംസയുമായി മമ്മൂട്ടി

ഐ ഇ മലയാളം ഫേസ് ബുക്ക് ലൈവ്

ലോക്ക്‌ഡൗൺ കാലത്ത് ലോകത്തിന്റെ പലയിടങ്ങളിലായി വീടുകളിൽ കുടുങ്ങിപ്പോയവർക്ക് വിരസതയകറ്റാനും പ്രിയതാരങ്ങളോട് സംസാരിക്കാനും ഒരു വഴിയൊരുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഐ ഇ മലയാളം ഫേസ്ബുക്ക് ലൈവിൽ താരങ്ങളുമായുള്ള മുഖാമുഖം പരിപാടി ആരംഭിക്കുന്നത്.

നടിമാരായ ഐശ്വര്യ ലക്ഷ്മി, മല്ലിക സുകുമാരൻ, നദിയ മൊയ്തു, കനിഹ, മഞ്ജുപിള്ള, രോഹിണി, ശാന്തികൃഷ്ണ, ഗൗരി നന്ദ, ലക്ഷ്മി ഗോപാലസ്വാമി, റീനു മാത്യൂസ്, താര കല്യാൺ, മെറീന, ഗായകൻ ശ്രീനിവാസൻ, ഗായിക മഞ്ജരി, രശ്മി സതീഷ്, ജ്യോത്സ്ന, സംഗീത സംവിധായകരായ ഗോപിസുന്ദർ, രാഹുൽ രാജ്, നടന്മാരായ മാമുക്കോയ, ജാഫർ ഇടുക്കി, മണികണ്ഠൻ ആചാരി, കൃഷ്ണകുമാർ, കോട്ടയം നസീർ, ടിനി ടോം, വിനീത്, ദീപക് പറമ്പോൽ, ബിജു സോപാനം, മിഥുൻ രമേശ്, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായകൻ ഭദ്രൻ തുടങ്ങി നിരവധി പേരാണ് ഇതിനകം ഐ ഇ മലയാളം പ്രേക്ഷകരുമായി സംവദിക്കാൻ ലൈവിലെത്തിയത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mohanlal birthday special facebook live with poornima jayaram