scorecardresearch
Live

Mohanlal Birthday: എന്റെ നീലന്; മോഹൻലാലിന് പിറന്നാൾ ആശംസിച്ച് ഇന്നസെന്റ്

Happy Birthday Mohanlal: മോഹൻലാലിന്റെ ആരാധകർ മാത്രമല്ല സിനിമാ താരങ്ങളും തങ്ങളുടെ പ്രിയ താരത്തിനു ആശംസകൾ നേർന്നു

Mohanlal, മോഹൻലാൽ, prithviraj, പൃഥ്വിരാജ്, lucifer, ലൂസിഫർ, Jayaraj, ജയരാജ്, Mohanlal Jayaraj, Mohanlal latest films, Jayaraj Films, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളം

Mohanlal Birthday Celebrity Wishes Photos Status, Happy Birthday Mohanlal: മലയാളികളുടെ പ്രിയപ്പെട്ട ‘ലാലേട്ടന്റെ 61-ാം ജന്മദിനമാണ് ഇന്ന്. ദിവസങ്ങൾക്കു മുൻപേ തന്നെ മലയാളികൾ തങ്ങളുടെ പ്രിയതാരത്തിന്റെ ജന്മദിനം ആഘോഷിക്കാൻ തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞതാണ്.

മോഹൻലാലിന്റെ ആരാധകർ മാത്രമല്ല സിനിമാ താരങ്ങളും തങ്ങളുടെ പ്രിയ താരത്തിനു ആശംസകൾ നേർന്നു. ലൂസിഫർ സിനിമയുടെ ലൊക്കേഷനിൽനിന്നുള്ള ഒരു ഫൊട്ടൊ പങ്കുവച്ചാണ് പൃഥ്വിരാജ് മോഹൻലാലിന് ജന്മദിനാശംസ നേർന്നത്.

“ലൂസിഫർ ഷൂട്ടിന്റെ ആദ്യ ദിനമായിരുന്നു അത്. കോവിഡ് മഹാമാരി ഇല്ലാതിരുന്നെങ്കിൽ, ഞങ്ങൾ ഇപ്പോൾ എംപുരാൻ ഷൂട്ട് ചെയ്യുകയായിരിക്കും. ഉടൻ തന്നെ അവിടേക്കെത്തുമെന്ന് പ്രതീക്ഷിക്കാം. ജന്മദിനാശംസകൾ സ്റ്റീഫൻ! ജന്മദിനാശംസകൾ അബ്രാം. ജന്മദിനാശംസകൾ ലാലേട്ട,”പൃഥ്വിരാജ് കുറിച്ചു.

എന്റെ നീലന് ഒരായിരം പിറന്നാൾ ആശംസകൾ എന്നാണ് ഇന്നസെന്റിന്റെ ആശംസ. പ്രിയപ്പെട്ട ലാലുവിന് മമ്മൂട്ടിയും ആശംസകൾ നേർന്നിട്ടുണ്ട്.

സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, മഞ്ജുവാര്യർ, ബിജു മേനോൻ, ടൊവിനോ തോമസ്, നടൻമാരായ അജു വർഗീസ്, ഉണ്ണി മുകുന്ദൻ തുടങ്ങിയവരും മലയാളത്തിന്റെ പ്രിയ സൂപ്പർ താരത്തിന് ആശംസകൾ നേർന്നിട്ടുണ്ട്.

Read More: Happy birthday Mohanlal: മലയാളത്തിന്റെ നടന വിസ്മയം, മോഹന്‍ലാലിന്‍റെ ചില അപൂര്‍വ്വ ചിത്രങ്ങള്‍ കാണാം

ജന്മദിനാശംസകൾ നേർന്ന് ലാലേട്ടനൊപ്പമുള്ള ഒരു ഫൊട്ടോ ബി ഉണ്ണികൃഷ്ണൻ ട്വീറ്റ് ചെയ്തു. “ലാലേട്ടന് ജന്മദിനാശംസകൾ. ഗോഡ് ഓഫ് മോളിവുഡ്,” എന്ന കമന്റോട് കൂടിയാണ് ഉണ്ണി മുകുന്ദൻ ഫൊട്ടോ പങ്കുവച്ചത്. മോഹൻലാലിനെക്കുറിച്ചുള്ള ഒരു വീഡിയോ ആണ് അജു വർഗിസ് പങ്കുവച്ചിട്ടുള്ളത്.

മലയാള സിനിമാ ബോക്സ് ഓഫീസിന്റെ ഒരേ ഒരു രാജാവ്’എന്ന വിശേഷണം മോഹന്‍ലാലിനു സ്വന്തം. ഇതുവരെ മറ്റാർക്കും തകർക്കാനാവാത്ത ബോക്സ് ഓഫീസ് റെക്കോർഡുകളും മോഹൻലാലിന്റെ പേരിലാണ് ഉള്ളത്. മലയാളത്തിലെ ആദ്യത്തെയും രണ്ടാമത്തെയും 100 കോടി ചിത്രങ്ങൾ മോഹൻലാലിന്റെ പേരിലാണ്. ‘ലൂസിഫർ’ ആദ്യമായി 200 കോടി കളക്റ്റ് ചെയ്യുന്ന മലയാളചിത്രം എന്ന വിശേഷണവും അടുത്തിടെ സ്വന്തമാക്കി.

വില്ലനായി കടന്നുവന്ന് മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ അസാമാന്യ പ്രതിഭയാണ് മോഹന്‍ലാല്‍. അതുകൊണ്ടാണ് ഈ കഥാപാത്രങ്ങള്‍ക്ക് മറവിയുടെ മറ വീഴാത്തത്. ജനപ്രീതിയുടെ അഭ്രപാളിയില്‍ നിരന്തര സാന്നിധ്യമായി ദശാബ്ദങ്ങള്‍ക്കിപ്പുറവും നിറഞ്ഞ് നില്‍ക്കാനാവുന്നത്.

സുഹൃത്തുക്കളായ പ്രിയദര്‍ശന്‍, സുരേഷ്‌കുമാര്‍ എന്നിവരുമായി ചേര്‍ന്നു ഭാരത് സിനി ഗ്രൂപ്പ് എന്ന കമ്പനി സ്ഥാപിച്ച ലാല്‍ 1978 സെപ്റ്റംബര്‍ മൂന്നിന് തിരനോട്ടം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. ഈ ചിത്രം പുറത്തിറങ്ങിയില്ല. വില്ലനായി അഭിനയിച്ച ‘മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍’ ആണ് ലാലിന്റെതായി ആദ്യം പുറത്തിറങ്ങുന്ന ചിത്രം. പിന്നീടിങ്ങോട്ടുള്ളത് ചരിത്രമാണ്. അഭിനയജീവിതത്തിന്റെ നാള്‍വഴികളില്‍ രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ മോഹന്‍ലാലിനെ തേടിവന്നു. ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2001ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി ഭാരതസര്‍ക്കാര്‍ ആദരിച്ചു. 2009ല്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മി ലഫ്റ്റ്‌നന്റ് കേണല്‍ സ്ഥാനവും നല്‍കി.

Live Updates
17:46 (IST) 21 May 2021
ചെമ്പിന്റെ ചേലുള്ള….. മരക്കാറിലെ ലിറിക്കൽ വീഡിയോ എത്തി

മോഹൻലാലിന്റെ ജന്മദിനം പ്രമാണിച്ച് മരക്കാറിലെ ഒരു ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. പ്രിയദർശൻ എഴുതി റോണി റാഫേൽ സംഗീതം പകർന്ന് വിഷ്ണു രാജ് ആലപിച്ച 'ചെന്പിന്റെ ചേലുള്ള..' എന്ന ഗാനമാണ് ഇപ്പോൾ റിലീസായിരിക്കുന്നത്.

17:42 (IST) 21 May 2021
ലാലിസ ഭാവങ്ങളിലൂടെ…..

നാലു പതിറ്റാണ്ടിലേറെയായി തുടരുന്ന അഭിനയജീവിതത്തിൽ മോഹൻലാൽ എന്ന നടൻ സ്വാർത്ഥകമാക്കിയ വേഷങ്ങൾ അനവധിയാണ്. ഒരായിരം അഭിനയമുഹൂർത്തങ്ങൾ സമ്മാനിച്ച ഇതിഹാസതാരത്തിന് ആശംസകൾ അർപ്പിക്കുകയാണ് നടി നസ്രിയയും. ലാലേട്ടന്റെ വിവിധ കഥാപാത്രങ്ങളുടെ ഭാവങ്ങൾ ചേർത്തൊരു കൊളാഷാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്.

17:36 (IST) 21 May 2021
വിജയങ്ങൾ അവസാനിക്കാതിരിക്കട്ടെ; ആശംസകളുമായി യുവരാജ് സിംഗ്

സിനിമയ്ക്ക് അകത്തു നിന്നു മാത്രമല്ല, മറ്റു രംഗങ്ങളിൽ നിന്നും മോഹൻ ലാലിനെ തേടി സ്നേഹാശംസകൾ എത്തുകയാണ്. ക്രിക്കറ്റ് താരം യുവ്‌രാജ് സിംഗും മോഹൻലാലിന് ആശംസകൾ നേർന്നിട്ടുണ്ട്. ആരോഗ്യവും അവസാനിക്കാത്ത വിജയങ്ങളുമുണ്ടാവട്ടെ എന്നാണ് യുവിയുടെ ആശംസ.

17:30 (IST) 21 May 2021
പ്രിയപ്പെട്ട ലാലിന്… ആശംസയുമായി സുരേഷ് ഗോപി

സിനിമാലോകത്ത് തനിക്കേറെ പ്രിയങ്കരനായ ലാലിന് ആശംസകളുമായി സുരേഷ് ഗോപി.

17:26 (IST) 21 May 2021
മാണിക്യന്, സ്നേഹപൂർവ്വം കാർത്തുമ്പി

മലയാളികൾ എന്നും നെഞ്ചിലേറ്റുന്ന ചിത്രമാണ് 'തേന്മാവിൻ കൊമ്പത്ത്'. മോഹൻലാൽ- ശോഭന ജോഡി അവതരിപ്പിച്ച മാണിക്യൻ, കാർത്തുമ്പി എന്നീ കഥാപാത്രങ്ങളെ മലയാളിയ്ക്ക് ഒരിക്കലും മറക്കാനാവില്ല. ഇപ്പോഴിതാ, മോഹൻലാലിന്റെ ജന്മദിനത്തിൽ കാർത്തുമ്പിയേയും മോഹൻലാലിനെയും വീണ്ടും ഓർമിപ്പിക്കുകയാണ് ശോഭന.

15:36 (IST) 21 May 2021
വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കൂ ലാലേട്ടാ… ദുൽഖറിന്റെ ആശംസ

എണ്ണമറ്റ സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും ഞങ്ങളെ വിസ്മയിപ്പിക്കുന്ന ആ യാത്ര തുടരൂ എന്നാണ് ദുൽഖർ ആശംസിക്കുന്നത്.

15:26 (IST) 21 May 2021
ഓരോ തവണ കാണുമ്പോളും വിസ്മയം കൂടുകയാണ്: മിഥുൻ രമേഷ്

“ഓരോ തവണ കാണുമ്പോളും വിസ്മയം കൂടിട്ടെ ഉള്ളൂ ലാലേട്ടാ,” മോഹൻലാലിന് നടനും അവതാരകനും റേഡിയോ ജോക്കിയുമായ മിഥുൻ രമേഷിന്റെ ആശംസ ഇങ്ങനെ.

മോഹൻലാലിനൊപ്പം 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു മിഥുന്റെ സിനിമാ അരങ്ങേറ്റം.

15:22 (IST) 21 May 2021
മോഹൻലാലിനായി റിമിയുടെ പാട്ട്

മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ താരത്തിനായി ഒരു പാട്ടാണ് ആശംസയായി റിമി നൽകുന്നത്. 'മിന്നാരം' എന്ന ചിത്രത്തിലെ 'ചിങ്കാരം കിന്നാരം' എന്ന പാട്ടു പാടുന്ന വീഡിയോ ഷെയർ ചെയ്യുകയാണ് റിമി. “ഞങ്ങളുടെ സ്വന്തം ലാലേട്ടന് ഒരു ചെറിയ സമർപ്പണം,” റിമി കുറിക്കുന്നു.

15:17 (IST) 21 May 2021
‘ലാലേട്ടന്റെ കാലത്ത് ജീവിക്കാനായത് അഭിമാനം’

മോഹൻലാൽ എന്ന ഇതിഹാസതാരത്തിന്റെ കാലത്ത് ജീവിക്കാനായത് അഭിമാനമായി കരുതുന്നുവെന്ന് നടൻ ബിജു മേനോൻ. “മലയാളസിനിമയുടെ വിസ്മയങ്ങൾക്കിടയിൽ നിൽക്കാൻ കഴിഞ്ഞതിന്റെ സന്തോഷം. പ്രത്യേകിച്ച് ലാലേട്ടന്റെ കാലത്ത്… അഭിമാനമാണ്, എന്നും ലാലേട്ടന്റെ കാലത്ത് ജീവിച്ചു എന്ന് പറയാൻ പോലും. ഈ നടനവിസ്മയം മണ്ണിൽ വിരിഞ്ഞ ദിവസത്തിൽ ,ഒരുപാട് ഒരുപാട് സന്തോഷത്തോടെ, അഭിമാനത്തോടെ, ഹൃദയം നിറഞ്ഞ സ്നേഹത്തോടെ…. പിറന്നാൾ ആശംസകൾ ലാലേട്ടാ,” പ്രിയദർശനും മോഹൻലാലിനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ട് ബിജുമേനോൻ കുറിക്കുന്നു.

10:57 (IST) 21 May 2021
പ്രായം വെറും നമ്പറല്ലേ ലാലേട്ടാ; മഞ്ജു ചോദിക്കുന്നു

മോഹൻലാലിന് ആശംസകളുമായി മഞ്ജു വാര്യർ. “ജന്മദിനാശംസകൾ ലാലേട്ടാ… നിങ്ങളുടെ പ്രായം നിങ്ങൾ ആസ്വദിക്കുന്ന വർഷങ്ങളുടെ എണ്ണമാണ്. ഒരുപാട് സന്തോഷവും സമാധാനവും സമൃദ്ധിയും നേരുന്നു.”

09:39 (IST) 21 May 2021
പ്രിയപ്പെട്ട ഏട്ടന് ആശംസകളുമായി ടൊവിനോ

മോഹൻലാലിന് ജന്മദിനാശംസകൾ നേരുകയാണ് യുവതാരം ടൊവിനോ തോമസും. പോയവർഷത്തെ ഹിറ്റുകളിൽ ഒന്നായ 'ലൂസിഫറി'ൽ മോഹൻലാൽ കഥാപാത്രത്തിന്റെ സഹോദരനായി എത്തിയത് ടൊവിനോ ആയിരുന്നു. സ്ക്രീനിലും ജീവിതത്തിലും സഹോദരതുല്യനായ, മലയാളത്തിന്റെ അഭിമാനതാരത്തിനൊപ്പമുള്ള ചിത്രവും ടൊവിനോ പങ്കുവച്ചിട്ടുണ്ട്.

23:18 (IST) 20 May 2021
ജന്മദിനാശംസ നേർന്ന് ബി ഉണ്ണികൃഷ്ണൻ
Happy Birthday, Lal sir❤️❤️❤️ pic.twitter.com/A4cr2zCRqM— B Unnikrishnan (@unnikrishnanb) May 20, 2021
23:16 (IST) 20 May 2021

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർസ്റ്റാർ മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് പൃഥ്വിരാജ്. ലൂസിഫർ സിനിമയുടെ ലൊക്കേഷനിൽനിന്നുള്ള ഒരു ഫൊട്ടൊ പങ്കുവച്ചാണ് പൃഥ്വിരാജ് മോഹൻലാലിന് ജന്മദിനാശംസ നേർന്നത്.

“ലൂസിഫർ ഷൂട്ടിന്റെ ആദ്യ ദിനമായിരുന്നു അത്. കോവിഡ് മഹാമാരി ഇല്ലാതിരുന്നെങ്കിൽ, ഞങ്ങൾ ഇപ്പോൾ എംപുരാൻ ഷൂട്ട് ചെയ്യുകയായിരിക്കും. ഉടൻ തന്നെ അവിടേക്കെത്തുമെന്ന് പ്രതീക്ഷിക്കാം. ജന്മദിനാശംസകൾ സ്റ്റീഫൻ! ജന്മദിനാശംസകൾ അബ്രാം. ജന്മദിനാശംസകൾ ലാലേട്ട,”പൃഥ്വിരാജ് കുറിച്ചു.

Web Title: Mohanlal birthday celebrity wishes photos status