പ്രിയനടൻ മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് താരങ്ങൾ. മോഹൻലാലിന്റെ 57-ാം ജന്മദിനമാണിന്ന്. സിനിമാ ക്രിക്കറ്റ് താരങ്ങളാണ് ആശംസയറിച്ചിട്ടുളളത്. ഇന്ത്യൻ ക്രിക്കറ്റ് താരം വിരേന്ദർ സെവാഗ് മോഹൻാലിന് തന്റെ ട്വിറ്ററിലൂടെയാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്.

മലയാള സിനിമയുടെ താരരാജാവിന് ഹൃദയം നിറഞ്ഞ നിറഞ്ഞ ജന്മദിനാശംസകള്‍” എന്നാണ് വീരു ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. മോഹൻലാലിന്റെ പുതിയ ചിത്രമായ വില്ലനിലെ ചിത്രവും ഉൾപ്പെടുത്തിയിട്ടുളളതാണ് സെവാഗിന്റെ ട്വീറ്റ്. ആശംസകൾക്ക് നന്ദിയറിച്ച് മോഹൻലാൽ റീട്വീറ്റും ചെയ്‌തിട്ടിണ്ട്.

സിനിമാ താരങ്ങളും തങ്ങളുടെ പ്രിയനടന് ആശംസകൾ അറിയിച്ചിട്ടുണ്ട്. പ്രിയപ്പെട്ട ലാലിന് മമ്മൂട്ടിയും പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.

ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ, ജയറാം, കാളിദാസ് ജയറാം, ദിലീപ്, സംവിധായകൻ വൈശാഖ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ എന്നിവരും മോഹൻലാലിന് ആശംസയർപ്പിച്ചിട്ടുണ്ട്.

വിപുലമായ പരിപാടികളോടെയാണ് മോഹൻലാലിന്റെ ഫാൻസ് തങ്ങളുടെ പ്രിയനടന്റെ ജന്മദിനം ആഘേഷിക്കുന്നത്. മോഹൻലാൽ അഭിനയിച്ച് വിസ്‌മയിപ്പിച്ച പല ചിത്രങ്ങളും ചിലയിടങ്ങളിൽ ജന്മദിനത്തിന്റെ ഭാഗമായി ഇന്ന് പ്രദർശിപ്പിക്കുന്നുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ