പ്രിയപ്പെട്ടവർക്ക് ഒപ്പം പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ; ചിത്രങ്ങൾ

ചെന്നൈയിലെ വീട്ടിൽ കുടുംബത്തോടും അടുത്ത സുഹൃത്തുക്കളോടുമൊപ്പമാണ് മോഹൻലാലിന്റെ ജന്മദിനാഘോഷം

Mohanlal, Mohanlal birthday celebration photos, mammootty, മോഹൻലാൽ, prithviraj, പൃഥ്വിരാജ്, lucifer, ലൂസിഫർ, Jayaraj, ജയരാജ്, Mohanlal Jayaraj, Mohanlal latest films, Jayaraj Films, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളം

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ ജന്മദിനം ആഘോഷിക്കുകയാണ് ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകർ. സമൂഹമാധ്യമങ്ങളിൽ നിറയെ മോഹൻലാലിനുള്ള ആശംസകൾ നിറയുകയാണ്.

ലോക്ക്ഡൗൺ കാലത്ത് ജന്മദിനം ചെന്നൈയിലെ വീട്ടിൽ കുടുംബത്തോടും അടുത്ത സുഹൃത്തുക്കളോടും ഒപ്പം ആഘോഷിക്കുകയാണ് താരം. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

മോഹൻലാലിന്റെ അടുത്തചങ്ങാതിയായ സമീർ ഹംസയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ വർഷവും ചെന്നൈയിലെ വീട്ടിൽ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പമായിരുന്നു മോഹൻലാലിന്റെ പിറന്നാൾ ആഘോഷം.

Read more: ഇച്ചാക്കയും ലാലുവും; രണ്ട് സൂപ്പർസ്റ്റാറുകൾ തമ്മിലുള്ള അപൂർവ്വ ബന്ധത്തിന്റെ കഥ

മമ്മൂട്ടി, പൃഥ്വിരാജ്, ടൊവിനോ തോമസ്,മഞ്ജുവാര്യർ എന്നു തുടങ്ങി മലയാളസിനിമയിലെ നിരവധി താരങ്ങളാണ് മോഹൻലാലിന് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്.

അറുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുമ്പോൾ, നാലു പതിറ്റാണ്ടിലേറെയായി സജീവമായ സിനിമാജീവിതത്തിൽ പുതിയൊരു മേൽവിലാസം കൂടി സ്വന്തമാക്കിയിരിക്കുകയാണ് മോഹൻലാൽ. ‘ബറോസ്’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്കും കടന്നിരിക്കുകയാണ് അദ്ദേഹം. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ അടുത്തിടെയാണ് ഗോവയിൽ പൂർത്തിയാക്കിയത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mohanlal birthday celebration photos

Next Story
ഡാഫോഡിൽസ് പൂക്കൾക്കരികെ നിറചിരിയുമായി സംവൃത; ചിത്രങ്ങൾSamvritha Sunil, സംവൃത സുനിൽ, Samvritha and Family, സംവൃതയും കുടുംബവും, daffodil yellow flowers, Samvritha Family Photo, Samvritha sunil films, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com