മോഹൻലാലിനെ നായകനാക്കി പ്രശസ്ത സംവിധായകൻ സിദ്ദിഖ് ഒരുക്കുന്ന പുതിയ ചിത്രം ‘ബിഗ് ബ്രദറി’ലൂടെ ഒരു ബോളിവുഡ് താരം കൂടി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്. സൽമാൻ ഖാന്റെ സഹോദരനും നടനുമായ അർബാസ് ഖാനാണ് ആ താരം. ‘ജീവിതത്തിലൊരിക്കൽ മാത്രം ലഭിക്കുന്ന സുവർണാവസരം’ എന്നാണ് മോഹൻലാലിനൊപ്പമുള്ള അഭിനയത്തെ അർബ്ബാസ് ഖാൻ വിശേഷിപ്പിക്കുന്നത്.
എഴുപുന്നയിൽ ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിൽ ഈ മാസം അവസാനത്തോടെ അർബ്ബാസ് ഖാനും ജോയിൻ ചെയ്യും. “മോഹൻലാൽ സാറുമൊത്ത് മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. സിദ്ദിഖ് സാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇത് ജീവിതത്തിലൊരിക്കൽ ലഭിക്കുന്നൊരു അവസരമായി എനിക്കു തോന്നുന്നു, ഞാൻ വളരെ ആവേശത്തിലാണ്,” അർബ്ബാസ് ഖാൻ പറഞ്ഞു. ചിത്രത്തിൽ വില്ലനായാണ് അർബാസ് ഖാൻ അഭിനയിക്കുന്നത് എന്നാണ് സൂചന. മുൻപ് സിദ്ദിഖിന്റെ ഹിന്ദിചിത്രം ‘ബോഡി ഗാർഡി’ൽ നായകനായി സൽമാൻ ഖാനും അഭിനയിച്ചിരുന്നു.
ജൂലൈ 14-നാണ് ‘ബിഗ് ബ്രദറി’ന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. എസ് ടാക്കീസ്, വൈശാഖ സിനിമ, ഷാ മാന്‍ ഇന്റര്‍നാഷണല്‍ എന്നീ ബാനറുകള്‍ സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ജെന്‍സോ ജോസും വൈശാഖ രാജനും ഷാജിയും മനു ന്യൂയോര്‍ക്കുമാണ്. സംവിധായകൻ സിദ്ദിഖ് തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൊച്ചിയും ബാംഗ്ലൂരും മംഗലാപുരവുമാണ് പ്രധാന ലൊക്കേഷനുകള്‍.
Read more: മോഹൻലാലിനൊപ്പം അനൂപ് മേനോനും ഷർജാനോ ഖാലിദും; ‘ബിഗ് ബ്രദറി’ലെ സഹോദരങ്ങൾ
മോഹന്‍ലാലിനും അര്‍ബാസിനും പുറമെ അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷര്‍ജാനോ ഖാലിദ് എന്നിവരും ചിത്രത്തിലുണ്ട്. മൂന്ന് നായികമാരാണ് ചിത്രത്തില്‍ ഉള്ളത്. റെജീന കസാന്‍ഡ്ര, പിച്ചക്കാരന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ സത്‌നാ ടൈറ്റസ് എന്നിവര്‍ക്കു പുറമെ പുതുമുഖ നായിക മിർണാ മേനോനും ചിത്രത്തിലുണ്ട്.
It's a pleasure to welcome @BeingSalmanKhan's brother @arbaazSkhan , to be a part of my upcoming movie #BigBrother , directed by Siddique. pic.twitter.com/S9peIGhlbb
— Mohanlal (@Mohanlal) May 17, 2019
സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ബെഗളൂരു, മംഗലാപുരം എന്നിവിടങ്ങളിലായി 90 ദിവസത്തെ ഷൂട്ടിംഗ് ആണ് ചിത്രത്തിന് ഉള്ളത്. ഏപ്രില്‍ 24ന് ചിത്രത്തിന്റെ പൂജ കൊച്ചിയിലെ പനമ്പള്ളി നഗറിലെ മൈ സ്റ്റുഡിയോയില്‍ വെച്ച് നടന്നിരുന്നു. ജിത്തു ദാമോദർ ക്യാമറ ചലിപ്പിക്കുന്ന ‘ബിഗ് ബ്രദറി’ന് വേണ്ടി സംഗീതം ഒരുക്കുന്നത് ദീപക് ദേവാണ്. വരികള്‍ റഫീക്ക് അഹമ്മദിന്റേയും. ജിത്തു ദാമോദരനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഗൗരി ശങ്കർ ആണ് ചിത്രത്തിന്റെ എഡിറ്റർ.
സംവിധായകന്‍ സിദ്ദിഖും മോഹന്‍ലാലും ഒന്നിച്ചുള്ള മൂന്നാമത്തെ ചിത്രമാണ് ബിഗ് ബ്രദര്‍. മുമ്പ് വിയറ്റ്‌നാം കോളനി(1992), ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍(2013) എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചത്. ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കുന്ന ബിഗ് ബ്രദര്‍ ഒക്ടോബറില്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ.
#BigBrother Pooja stills pic.twitter.com/DWwvGDW1jU
— Mohanlal (@Mohanlal) April 24, 2019