/indian-express-malayalam/media/media_files/uploads/2017/11/mohanlal-horzOut.jpg)
മലയാളികൾ എന്നും ഓർമിക്കുന്ന ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാലും പ്രിയദർശനും. ഇരുവരും ഒരുമിച്ച നാൽപതു ചിത്രങ്ങളിൽ ബഹുഭൂരിപക്ഷവും ഹിറ്റായിരുന്നു. ഇവർ അവസാനം ഒരുമിച്ച് ചെയ്ത 'ഒപ്പ'വും ബോക്സോഫീസിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ഈ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുകയാണ്. അതും കേരള ചരിത്രത്തിൽ സുപ്രധാനമായ കുഞ്ഞാലിമരക്കാർമാരുടെ കഥയുമായി. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയദർശൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
ചിത്രത്തിനുവേണ്ടിയുള്ള റിസര്‍ച്ച് പുരോഗമിക്കുകയാണെന്നും പത്തുമാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാവുമെന്നും പ്രിയദര്‍ശന്‍ പറയുന്നു. ഒരു കാലഘട്ടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പൊതുജനങ്ങള്‍ക്ക് ഏറെ അറിയാവുന്ന കാര്യങ്ങള്‍ മാത്രമാണ് ഇതുവരെ ശേഖരിക്കാനായിട്ടുള്ളത്. അതുകൊണ്ടുതന്നെ കൂടുതല്‍ ചരിത്രം ഗവേഷണം ചെയ്‌തെടുക്കേണ്ടതുണ്ടെന്നും പ്രിയദർശൻ വ്യക്തമാക്കി.
ആറാം നൂറ്റാണ്ടില്‍ സാമൂതിരിയുടെ കാലത്ത് പോര്‍ച്ചുഗീസുകാരില്‍ നിന്നും തീരം സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട നാവികപ്പടയുടെ തലവന്മാർക്ക് നല്‍കിയ പേരാണ് കുഞ്ഞാലി മരക്കാര്‍ എന്നത്. നാലു പ്രധാന കുഞ്ഞാലി മരക്കാര്‍ ഉണ്ടെന്നും അതില്‍ ഏതാണ് മോഹന്‍ലാല്‍ ചെയ്യുന്നതെന്ന് ഇതുവരെ ഉറപ്പിച്ചിട്ടില്ലെന്നും പ്രിയദര്‍ശന്‍ അറിയിച്ചു.
മലയാളത്തിൽ കുഞ്ഞാലിമരക്കാർ പശ്ചാത്തലത്തിൽ നേരത്തെയും സിനിമകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മമ്മൂട്ടിയെ കുഞ്ഞാലി മരയ്ക്കാരാക്കി അമല്‍ നീരദ് മൂന്ന് വര്‍ഷം മുന്‍പ് തന്നെ ഒരു ബിഗ് ബജറ്റ് ചിത്രം പ്ലാന്‍ ചെയ്തിരുന്നെങ്കിലും അത് യാഥാര്‍ഥ്യമായില്ല. പൃഥ്വിരാജും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുമെന്ന് കേട്ടിരുന്നു. സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍ മമ്മൂട്ടി കുഞ്ഞാലി മരക്കാറായുള്ള ഒരു ഫോട്ടോ പുറത്ത് വിട്ടിരുന്നു. കണ്ണൂരില്‍ ഒരുക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയിലെ മമ്മൂട്ടിയുടെ ഗെറ്റപ്പായിരുന്നു അത്. തിരുവനന്തപുരത്ത് നടന്ന ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ടി.കെ.രാജീവ്കമാറിന്റെ സംവിധാനത്തില്‍ മോഹന്‍ലാലും കുഞ്ഞാലി മരയ്ക്കാരായി വേദിയിലെത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.