scorecardresearch

സ്റ്റാർട്ട്, ആക്ഷൻ, ക്യാമറ... 'ബറോസ്' ലൊക്കേഷൻ ചിത്രങ്ങളുമായി മോഹൻലാൽ

'ബറോസി'ന്റെ ആദ്യദിന ഷൂട്ടിനിടയിൽ നിന്നുള്ള ചിത്രങ്ങളാണ് മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്

'ബറോസി'ന്റെ ആദ്യദിന ഷൂട്ടിനിടയിൽ നിന്നുള്ള ചിത്രങ്ങളാണ് മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്

author-image
Entertainment Desk
New Update
mohanlal, barroz movie, barroz shooting, barroz location photos, barroz shoot, mohanlal to turn director, Santosh sivan, മോഹൻലാൽ, സന്തോഷ് ശിവൻ, ബറോസ്, mohanlal directorial debut, mohanlal to turn director with barroz, actor mohanlal turning director

മലയാളത്തിന്റെ അഭിമാനതാരം മോഹൻലാൽ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് 'ബറോസ്'. ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമാലോകവും പ്രേക്ഷകരും ബറോസിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം മലയാളസിനിമയിലെ ഒട്ടുമിക്ക താരങ്ങളും അണിനിരന്ന വേദിയിൽ വച്ച് ചിത്രത്തിന്റെ പൂജ ചടങ്ങും നടത്തിയിരുന്നു.

Advertisment

ഇപ്പോഴിതാ, ആദ്യ ദിവസത്തെ ചിത്രീകരണ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മോഹൻലാൽ.

View this post on Instagram

A post shared by Mohanlal (@mohanlal)

സന്തോഷ് ശിവനാണ് ബറോസിന്റെ ഛായാഗ്രാഹകൻ. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ ചിത്രം ഒരുക്കുന്നത്.

"ജിജോയുമായുള്ള സംസാരത്തിനിടയിലാണ് അദ്ദേഹം എഴുതിയ ഇംഗ്ലീഷ് കഥയെ കുറിച്ച് സംസാരിച്ചത്. അതൊരു മിത്തായിരുന്നു. ഒരു മലബാർ തീരദേശ മിത്ത്.’ബറോസ്സ് – ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ’. പോർച്ചുഗീസ് പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു നിഗൂഢ രചന. കഥ കേട്ടപ്പോൾ ഇത് സിനിമയാക്കിയാൽ നന്നാവുമല്ലോയെന്ന് തോന്നിയിരുന്നു. അങ്ങനെയാണ് ‘ബറോസ്’ എന്ന സിനിമ ഉള്ളിൽ പിറന്നത്,” തന്റെ ആദ്യസംവിധാന സംരഭത്തെ കുറിച്ച് മോഹൻലാൽ ബ്ലോഗിൽ കുറിച്ചത്.

Advertisment

ചിത്രത്തിൽ മോഹൻലാലിനൊപ്പം പാസ് വേഗ, റാഫേൽ അമാർഗോ തുടങ്ങിയ സ്പാനിഷ് താരങ്ങളും അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.

Read more:‘വേണ്ട അങ്കിൾ, നമുക്കവരെ നെഗറ്റീവ് ആക്കേണ്ട’; ബറോസിന്റെ തിരക്കഥാകൃത്തിനോട് വിസ്മയ മോഹൻലാൽ

Barroz Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: