ലോക്ക്ഡൗൺകാലത്തും പതിവുതെറ്റിക്കാതെ; മോഹന്‍ലാല്‍ സുഖചികിത്സയില്‍

പാലക്കാട് പെരിങ്ങോട്ടിലെ ആയുര്‍വ്വേദ കേന്ദ്രത്തിലാണ് മോഹൻലാൽ ഇപ്പോഴുള്ളത്

Mohanlal ayurveda treatment , mohanlal

എല്ലാവർഷവും കുറച്ചുദിവസങ്ങൾ ആയുർവേദ ചികിത്സയ്ക്കായി മാറ്റിവെയ്ക്കാൻ മോഹൻലാൽ മടിക്കാറില്ല. ലോക്ക്ഡൗൺകാലത്തും പതിവു തെറ്റിക്കാതെ ആയുർവേദ ചികിത്സയ്ക്ക് എത്തിയിരിക്കുകയാണ് താരം. പാലക്കാട് പെരിങ്ങോട്ടിലെ ആയുര്‍വ്വേദ കേന്ദ്രത്തിലാണ് മോഹൻലാൽ ഇപ്പോഴുള്ളത്. സെപ്തംബര്‍ 2-ാം തീയതിയാണ് ലാല്‍ ഭാര്യ സുചിത്രയ്‌ക്കൊപ്പം ഇവിടെ എത്തിയത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

കോവിഡ് കാലത്ത് മൂന്നുമാസത്തോളം ചെന്നൈയിലെ വീട്ടിൽ കുടുംബത്തിനൊപ്പം ചെലവഴിക്കുകയായിരുന്നു താരം. അമ്മയെ കാണാനും ഏഷ്യാനെറ്റിന്റെ ‘ലാലോണം നല്ലോണം’ പരിപാടിയിൽ പങ്കെടുക്കാനും വേണ്ടിയായിരുന്നു മോഹൻലാൽ കേരളത്തിലെത്തിയത്.

ആയുർവേദ ചികിത്സ പൂർത്തിയായി കഴിഞ്ഞാൽ മോഹൻലാൽ നേരെ പോവുക ദൃശ്യം 2വിന്റെ ലൊക്കേഷനിലേക്കാണ്. സെപ്തംബര്‍ 14-ാം തീയതി ഷൂട്ടിംഗ് തുടങ്ങുമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സെറ്റ് വർക്കുകൾ പൂർത്തിയാക്കാൻ ബാക്കിയുള്ളതിനാൽ ഷൂട്ടിംഗ് വൈകുകയായിരുന്നു.

Read more: ദൃശ്യം 2, ബറോസ്, മരക്കാർ; മോഹൻലാൽ പറയുന്നു

മോഹൻലാലിന്റെ പിറന്നാൾ ദിവസമാണ് ‘ദൃശ്യ’ത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന പ്രഖ്യാപനമുണ്ടായത്. ഏഴു വർഷങ്ങൾക്കു ശേഷമാണ് ഈ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്. ജീത്തു ജോസഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമയ്ക്കു വേണ്ടി ആന്റണി പെരുമ്പാവൂരാണ്. ലോക്ഡൗൺ കഴിഞ്ഞ് തുടർച്ചയായി 60 ദിവസം കൊണ്ട് കേരളത്തിൽ ചിത്രീകരിച്ച് പൂർത്തിയാക്കുന്ന വിധത്തിലാണ് സിനിമ. ഇതിനു ശേഷമാകും ഷൂട്ടിങ് നിർത്തിവെച്ച മറ്റ് സിനിമകളിൽ മോഹൻലാൽ എത്തുകയെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു.

2013 ഡിസംബറിലായിരുന്നു ‘ദൃശ്യം’ റിലീസിനെത്തിയത്. മോഹന്‍ലാല്‍, മീന, കലാഭവന്‍ ഷാജോണ്‍, ആശ ശരത്, സിദ്ദിഖ് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ത്രില്ലർ ചിത്രമായ ദൃശ്യത്തിലെ ഈ താരങ്ങളുടെയെല്ലാം പ്രകടനം ഏറെ മികവു പുലർത്തിയിരുന്നു. 50 കോടിയോളം രൂപ ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്യാനും ചിത്രത്തിനു സാധിച്ചിരുന്നു.

Read more: ഏഴു വർഷങ്ങൾ കൊണ്ട് ‘ദൃശ്യ’ത്തിലെ വില്ലന് വന്ന മാറ്റം; ഈ ചിത്രങ്ങൾ അതിശയിപ്പിക്കും

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mohanlal ayurveda treatments latest photos

Next Story
മുത്തച്ഛന്റെ മടിയിൽ ചിരിയോടെ അല്ലിമോൾ; അച്ഛനുണ്ടായിരുന്നെങ്കിൽ എന്ന് പൃഥ്വിPrithviaj, Prithviraj family photo, Prithviraj family, Prithviraj with father, Prithviraj and sukumaran, Prithviraj Mallika sukumaran, Prithviraj Indrajith
The moderation of comments is automated and not cleared manually by malayalam.indianexpress.com