/indian-express-malayalam/media/media_files/uploads/2023/08/mohanlal-2.jpg)
മോഹൻലാൽ വൃഷഭ ലൊക്കേഷനിൽ
പാൻ ഇന്ത്യ ചിത്രമായ വൃഷഭയിൽ അഭിനയിക്കുകയാണ് മോഹൻലാൽ ഇപ്പോൾ. ലൊക്കേഷനിൽ നിന്നുമുള്ള താരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മുടി നീട്ടി വളർത്തിയ ലുക്കിലാണ് വീഡിയോയിൽ മോഹൻലാലിനെ കാണാൻ കഴിയുക.
ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയിന്റെ പിറന്നാൾ ആഘോഷത്തോട് അനുബന്ധിച്ചു പകർത്തിയതാണ് ഈ വീഡിയോ. പീറ്റർ കേക്ക് മുറിക്കുന്നതും മോഹൻലാൽ മധുരം പങ്കിടുന്നതും വീഡിയോയിൽ കാണാം. മോഹൻലാലിന്റെ ലുക്ക് രാജശില്പിയിലെ കഥാപാത്രത്തെ ഓർമിപ്പിക്കുന്നു എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.
#Mohanlal from the sets of #Vrushabha 💥
— What The Fuss (@W_T_F_Channel) August 12, 2023
Video taken during #PeterHein's birthday celebration.pic.twitter.com/wG6B9JiI9M
മോഹൻലാൽ, ഷനായ കപൂർ, സഹ്‌റ എസ് ഖാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'വൃഷഭ'. മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുങ്ങുക. ഏകതാ ആർ കപൂറിന്റെ ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ, എവിഎസ് സ്റ്റുഡിയോ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. നന്ദ കിഷോർ സംവിധാനം ചെയ്യുന്ന ഈ ബഹുഭാഷാ പ്രോജക്റ്റിൽ നടൻ റോഷൻ മേക്കയും കൈകോർക്കുന്നുണ്ട്.
അതേസമയം, രജനീകാന്തിനൊപ്പം മോഹൻലാൽ അഭിനയിച്ച 'ജയിലർ' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി കൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ചയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രത്തിലെ മോഹൻലാലിന്റെ പെർഫോമൻസിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് പോസ്റ്റുകൾ ഷെയർ ചെയ്യുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.