നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയ താരത്തിനെ സ്ക്രീനില്‍ കാണാന്‍ എത്തിയ ആരാധകര്‍ക്ക് ഇരട്ടി മധുരമായി മോഹന്‍ലാല്‍ നേരിട്ട് തിയേറ്ററില്‍. ഇന്നലെ രാത്രി കൊച്ചി സരിത തിയേറ്ററില്‍ നടന്ന ഫാന്‍സ് ഷോയിലാണ് അദ്ദേഹവും പത്നി സുചിത്രയും പങ്കെടുത്തത്. സ്ക്രീനിംഗ് നടക്കുന്നതിനിടെ മാധ്യമങ്ങളോട് സംസാരിച്ച മോഹന്‍ലാല്‍, സിനിമ തിയേറ്ററില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം അറിയിച്ചു. തിയേറ്ററില്‍ തന്നെ കണ്ടു ആസ്വദിക്കേണ്ട സിനിമ പ്രേക്ഷകര്‍ സ്വീകരിക്കും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
റിലീസിന് മുന്‍പ് തന്നെ പ്രീബുക്കിംഗിലൂടെ നൂറു കോടി കടന്ന ‘മരക്കാര്‍’ അഞ്ഞൂറ് കോടിയില്‍ എത്തുമോ എന്ന ചോദ്യത്തിന് സ്വതസിദ്ധമായ ചിരിയോടെ ‘മോന്‍റെ നാക്ക് പൊന്നായിരിക്കട്ടെ’ എന്ന് മറുപടി നല്‍കി. വീഡിയോ കാണാം.