ഗുരുവായൂരിൽ ദർശനം നടത്തി നടൻ മോഹൻലാൽ. ഭാര്യ സുചിത്രയ്ക്ക് ഒപ്പമാണ് മോഹൻലാൽ എത്തിയത്. പ്രമുഖ വ്യവസായി രവി പിള്ളയുടെ മകൻ ഗണേഷിന്റെയും അഞ്ജനയുടെയും വിവാഹത്തിൽ പങ്കെടുക്കാനാണ് താരം കുടുംബസമേതം ഗുരുവായൂരിലെത്തിയത്. വധൂവരന്മാർക്ക് ആശംസകൾ നേർന്നുകൊണ്ട് മോഹൻലാൽ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കു വച്ചിട്ടുണ്ട്.
രാവിലെ ക്ഷേത്രത്തിലെത്തിയ മോഹൻലാൽ ദർശനം നടത്തി വഴിപാടും കഴിച്ചാണ് മടങ്ങിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയാണ്.
Read more: ലൊക്കേഷനിൽ മോഹൻലാലിനെയും പൃഥ്വിയേയും തേടിയെത്തിയ അതിഥി