മലയാളികളുടെ ഇഷ്ട നടനാണ് മോഹൻലാൽ. താരത്തെ ഒരുനോക്ക് കാണാനായി ആഗ്രഹിക്കുന്ന ഒരുപാട് ആരാധകരുണ്ട്. എന്നാൽ ആരാധകരുടെ സ്നേഹം ചിപ്പോൾ താരങ്ങൾക്ക് തലവേദനയായി മാറാറുണ്ട്. മോഹൻലാലിനും സമാനമായ അനുഭവമുണ്ടായി.

തിരുവല്ലയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന മോഹൻലാലിന്റെ കാർ ആരാധകർ പിന്തുടർന്നു ചെല്ലുകയായിരുന്നു. തന്റെ വാഹനത്തിന്റെ പിറകിലായി ഒരു കൂട്ടം യുവാക്കൾ ബൈക്കിൽ വരുന്നതു കണ്ട മോഹൻലാൽ കാർ നിർത്തിയശേഷം യുവാക്കളോട് കാര്യം തിരക്കി. താരത്തിനൊപ്പം ഫോട്ടോയെടുക്കണമെന്നായിരുന്നു യുവാക്കളുടെ ആവശ്യം. ആരാധകരുടെ ആഗ്രഹപ്രകാരം മോഹൻലാൽ ഫോട്ടോയെടുക്കാൻ തയ്യാറായി.

Read Also: മോഹൻലാലിൻറെ ശബ്ദത്തിൽ ക്രിസ്റ്റോസ്റ്റം തിരുമേനിയുടെ ജീവചരിത്ര ഡോക്യുമെന്ററി

മോഹൻലാലിനെ കണ്ടപ്പോൾ അവിടെയുണ്ടായിരുന്ന നിരവധി പേർ ചുറ്റും കൂടി. ഒടുവിൽ പൊലീസ് എത്തിയാണ് മോഹൻലാലിനെ അവിടെനിന്നും പോകാൻ സഹായിച്ചത്. കാറിൽ തിരികെ പോകാൻ ഒരുങ്ങുമ്പോൾ തന്റെ പുറകിലായി ആരും ബൈക്കിൽ വരരുതെന്ന് മോഹൻലാൽ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാം വഴി പുറത്തുവന്നിട്ടുണ്ട്.

View this post on Instagram

#mohanlal #lalettan #mohanlalmediaclub #like #love

A post shared by Mohanlal Media Club (@mohanlalmediaclub) on

‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’യാണ് മോഹൻലാലിന്റെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ജിബി ജോജു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശിർവാദ് സിനിമാസ് ആണ്. മോഹന്‍ലാലിന്‍റെ ഓണം റിലീസ് ആയിരിക്കും ‘ഇട്ടിമാണി’. നവാഗതനായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ 27-ാമത്തെ പ്രൊജക്റ്റ് ആണ്. ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’, ‘വെള്ളിമൂങ്ങ’, ‘ചാര്‍ലി’ തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ്‌സായി പ്രവര്‍ത്തിച്ച ജിബിയും ജോജുവും ആദ്യമായി സ്വതന്ത്രസംവിധായകരാവുന്ന ചിത്രമാണ് ‘ഇട്ടിമാണി’.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook