നമുക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ?, ‘തൂവാനത്തുമ്പികൾ’ എന്ന ചിത്രത്തിൽ മണ്ണാറത്തൊടി ജയകൃഷ്ണൻ ഋഷിയോടു പറയുന്ന ഡയലോഗ് മലയാളികൾക്ക് അത്ര പെട്ടെന്നൊന്നും മറക്കാനാവില്ല. തനി നാട്ടിൻപ്പുറത്തുകാരനായി ജീവിക്കുമ്പോഴും പട്ടണത്തിൽ സുഹൃത്തുക്കളുമായി ജീവിതം ആഘോഷിക്കുന്ന ഒരടിച്ചുപൊളിക്കാരനെ കണ്ട് ഋഷി ഞെട്ടുന്നത് അവിടം മുതലാണ്. തൃശ്ശൂരിന്റെ മണ്ണിൽ മണ്ണാറത്തൊടി ജയകൃഷ്ണനും ഋഷിയുമായി ജീവിച്ച മോഹൻലാലും അശോകനും വീണ്ടും തൃശൂരിനെ പശ്ചാത്തലമാക്കിയ ഒരു ചിത്രത്തിൽ ഒന്നിച്ചെത്തുകയാണ്.

‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ എന്ന ചിത്രത്തിലാണ് മോഹൻലാലിനൊപ്പം അശോകൻ വീണ്ടുമെത്തുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുന്നത്. നടൻ അജു വർഗീസ് ആണ് ഇരുവരുടെയും ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 32 വർഷങ്ങൾക്കിപ്പുറം ഇരുവരും ഒന്നിച്ചെത്തുമ്പോൾ നാരങ്ങാവെള്ളത്തിനു പകരം ഫുൾ ജാർ സോഡയാണ് ട്രെൻഡെന്നും അജുവർഗീസിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ഓർമ്മിപ്പിക്കുന്നുണ്ട്.

“വടക്കുന്നാഥന്റെ മണ്ണിൽ അവർ വീണ്ടും കണ്ടുമുട്ടുന്നു, തൂവാനത്തുമ്പികൾക്കു ശേഷം. ഇത്തവണ ഇട്ടിമാണി മേയ്ഡ് ഇൻ ചൈനക്ക് വേണ്ടി. ഈ ചിത്രം പകർത്താൻ കഴിഞ്ഞതിൽ അഭിമാനം. നമ്മുക്കൊരു ഫുൾ ജാർ സോഡാ കാച്ചിയാലോ?” എന്ന ക്യാപ്ഷനോടെയാണ് അജു ചിത്രം പങ്കുവച്ചിരിക്കുന്നത്.

‘ഒടിയന്‍, ‘ലൂസിഫര്‍’, ‘മരക്കാര്‍- അറബിക്കടലിന്റെ സിംഹം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മോഹന്‍ലാലിനെ നായകനാക്കി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’. നവാഗതനായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ 27-ാമത്തെ പ്രൊജക്റ്റ് ആണ്. ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’, ‘വെള്ളിമൂങ്ങ’, ‘ചാര്‍ലി’ തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ്‌സായി പ്രവര്‍ത്തിച്ച ജിബിയും ജോജുവും ആദ്യമായി സ്വതന്ത്രസംവിധായകരാവുന്ന ചിത്രമാണ് ‘ഇട്ടിമാണി’. ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

കൊച്ചിയും തൃശൂരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഹണി റോസാണ് ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’യിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത്. എം പത്മകുമാര്‍ സംവിധാനം ചെയ്ത ‘കനലി’നു ശേഷം ഹണി റോസ് വീണ്ടും മോഹന്‍ലാലിന്റെ നായികയാവുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

മോഹന്‍ലാലിനൊപ്പം രാധികാ ശരത്കുമാറും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 1985 ല്‍ പുറത്തിറങ്ങിയ ‘കൂടുംതേടി’ എന്ന ചിത്രത്തിലെ രാധിക- മോഹന്‍ലാല്‍ ജോഡിയും ‘വാചാലമെന്‍ മൗനവും’ എന്നു തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീണ്ട ഒരിടവേളയ്ക്കു ശേഷമാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. ‘നിങ്ങളില്ലെങ്കിൽ ഈ സിനിമ ചെയ്യില്ലെന്ന’ മോഹൻലാലിന്റെ വാക്കുകൾ തനിക്കേറെ സന്തോഷവും അഭിമാനവും നൽകിയെന്നാണ് ‘ഇട്ടിമാണി’യിലെ അവസരത്തെ കുറിച്ച് രാധിക പറഞ്ഞത്.

Read more: നിങ്ങളില്ലെങ്കിൽ ഈ സിനിമ ചെയ്യില്ലെന്ന് മോഹൻലാൽ പറഞ്ഞു: രാധിക ശരത്കുമാർ

‘ഇട്ടിമാണി’യുടെ ലൊക്കേഷൻ ചിത്രങ്ങൾ മുൻപും പുറത്തു വന്നിരുന്നു. കണ്ണിറുക്കി ചിരിക്കുന്ന കുസൃതി നിറഞ്ഞ മോഹന്‍ലാലിന്റെ ചിത്രമായിരുന്നു ആദ്യം പുറത്തുവന്നത്. പിന്നാലെ മാർഗ്ഗംകളി വേഷത്തിലുള്ള താരത്തിന്റെ ചിത്രങ്ങളും പുറത്തുവന്നു.

Ittimani Location still, Mohanlal, Ittimani Made in China, Ittimani made in china photos, mohanlal in Ittimani Made in China, Mohanlal latest film, Mohanlal latest photos, മോഹൻലാൽ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന

Ittimani first look poster, Ittymani poster, Mohanlal, Ittimani Made in China, Ittimani made in china photos, mohanlal in Ittimani Made in China, Mohanlal latest film, Mohanlal latest photos, മോഹൻലാൽ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന

Ittymani made in china first look poster mohanlal movie

Ittimani Location still, Mohanlal, Ittimani Made in China, Ittimani made in china photos, മോഹൻലാൽ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, mohanlal in Ittimani Made in China, Mohanlal latest film, Mohanlal latest photos, Ashokan, അശോകൻ, തൂവാനത്തുമ്പികൾ, Thoovanathumbikal, Fuljar soda, ഫുൾജാറ സോഡ, അജു വർഗീസ്,​ Aju Varghese, IE Malayalam, ഐ ഇ മലയാളം

Ittimani Location still, Mohanlal, Ittimani Made in China, Ittimani made in china photos, മോഹൻലാൽ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, mohanlal in Ittimani Made in China, Mohanlal latest film, Mohanlal latest photos, Ashokan, അശോകൻ, തൂവാനത്തുമ്പികൾ, Thoovanathumbikal, Fuljar soda, ഫുൾജാറ സോഡ, അജു വർഗീസ്,​ Aju Varghese, IE Malayalam, ഐ ഇ മലയാളം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook