ലാല്‍ജോസ് നിര്‍മാണം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം വെളിപാടിന്‍റെ പുസ്തകം പോസ്റ്റര്‍ പുറത്ത്. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജ് വഴി പോസ്റ്റര്‍ പുറത്തുവിട്ടത്.

മൈക്കല്‍ ഇടിക്കുള എന്ന മലയാളം പ്രൊഫസര്‍ ആയാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. കുട്ടികളുടെ ഇടയില്‍ പ്രൊഫസര്‍ ഡ്രാക്കുള എന്നാണു മോഹന്‍ലാല്‍ കഥാപാത്രം അറിയപ്പെടുന്നത് എന്ന് പോസ്റ്ററില്‍ വ്യക്തമാണ്. ബെന്നി പി നായരമ്പലം എഴുതിയിരിക്കുന്ന ചിത്രത്തില്‍ അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ അന്ന രേഷ്മാരാജന്‍ ആണ് മോഹന്‍ലാലിന്‍റെ നായികയായി എത്തുന്നത്. അനൂപ്‌ മേനോന്‍, സലിം കുമാര്‍, സിദ്ദിഖ്, കലാഭവന്‍ ഷാജോന്‍, അലന്‍സിയര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

തിരുവനന്തപുരം തുമ്പയിലുള്ള സെന്റ് സേവ്യര്‍ കോളേജിന്‍റെ പാശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. വിഷ്ണു ശര്‍മ ക്യാമറ ചെയ്തിരിക്കുന്ന ചിത്രത്തിനു സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. സെപ്റ്റംബറില്‍ ആവും ചിത്രത്തിന്‍റെ റിലീസ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ