സ്നേഹമുളള കളളനായി മോഹന്‍ലാല്‍: ‘ഇതാ എന്റെ ഇത്തിക്കര പക്കി’യെന്ന് റോഷന്‍ ആന്‍ഡ്രൂസ്

മുഹമ്മദ് അബ്‍ദുൾ ഖാദർ കായംകുളം കൊച്ചുണ്ണിയുടെ ഉറ്റ ചെങ്ങാതിയും കൊച്ചുണ്ണിയെപോലെ തന്നെ ഒരു തികഞ്ഞ കള്ളനുമായിരുന്നു ഇത്തിക്കര പക്കി

മുഹമ്മദ് അബ്‍ദുൾ ഖാദർ എന്ന ഇത്തിക്കര പക്കി കായംകുളം കൊച്ചുണ്ണിയുടെ ഉറ്റ ചെങ്ങാതിയും കൊച്ചുണ്ണിയെപോലെ തന്നെ ഒരു തികഞ്ഞ കള്ളനുമായിരുന്നു. കൊല്ലം ജില്ലയിൽ താമസിച്ചിരുന്ന ഇദ്ദേഹം കൊച്ചുണ്ണിയെ പോലെ തന്നെ പണക്കാരെ മോഷണത്തിന് ഇര ആക്കുകയും പാവപ്പെട്ടവർക്കും അയൽ വാസികൾക്കും പണം വീതിച്ചു കൊടുക്കുമായിരുന്നു.

പാക്കി (fly) യുടെ വേഗമായിരുന്നു ഇത്തിക്കര പക്കിക്ക്. അങ്ങനെ ആണ് അദ്ദേഹത്തിന് ഈ പേര് ലഭിച്ചത്. നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തിന്റെ ചിത്രമാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പുറത്തുവിട്ടത്.

കുറ്റിത്തലമുടിയും താടിയും ഒട്ടും ഗ്ലാമറല്ലാത്ത ലാലിന്റെ വേറിട്ടൊരു ലുക്കാണ് ചിത്രത്തിലുള്ളത്. കഴിഞ്ഞ ദിവസമാണ് ലാല്‍ കായംകുളം കൊച്ചുണ്ണിയുടെ സെറ്റില്‍ ജോയിന്‍ ചെയ്തത്. റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രം വെള്ളിത്തിരയിലെത്തിക്കുന്നത്. ബോബി- സഞ്ജയ് ടീമിന്റെതാണ് തിരക്കഥ. പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയ്‍ന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mohanlal as ithikkara pakki in nivin paulys movie

Next Story
പുൽമൈതാനത്തെ പ്രതിരോധനായകൻv p sathyan
The moderation of comments is automated and not cleared manually by malayalam.indianexpress.com