scorecardresearch

വരകളുടെ ഗന്ധർവ്വനൊപ്പം മിണ്ടിയും പറഞ്ഞും മോഹൻലാൽ; വീഡിയോ

മോഹൻലാലും നമ്പൂതിരിയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തത് സത്യൻ അന്തിക്കാടിന്റെ മകനായ അഖിൽ സത്യനാണ്

മോഹൻലാലും നമ്പൂതിരിയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തത് സത്യൻ അന്തിക്കാടിന്റെ മകനായ അഖിൽ സത്യനാണ്

author-image
Entertainment Desk
New Update
Mohanlal, Artist Namboodiri , Mohanlal Artist Namboodiri photo, Mohanlal Artist Namboodiri short film, Two legends and a painting, Akhil Sathyan, മോഹൻലാൽ ആർട്ടിസ്റ്റ് നമ്പൂതിരി, Indian express malayalam, IE malayalam

വർഷങ്ങളുടെ പഴക്കമുള്ള സൗഹൃദ ഓർമ്മകൾ പങ്കുവച്ച് മോഹൻലാലും നമ്പൂതിരിയും. രണ്ട് ഇതിഹാസങ്ങൾ ഒത്തുചേർന്നപ്പോഴുള്ള നിമിഷങ്ങൾ കോർത്തിണക്കിയ മനോഹരമായൊരു ഹ്രസ്വചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വരകളുടെ കടുത്ത ആരാധകനാണ് താനെന്ന് മോഹന്‍ലാല്‍ പലകുറി വ്യക്തമാക്കിയ കാര്യമാണ്.

Advertisment

മോഹൻലാലിന്റെ ആവശ്യപ്രകാരം നമ്പൂതിരി വരച്ച​ ഒരു ചിത്രം സ്വീകരിക്കാനായി താരം എത്തിയ വിശേഷങ്ങളാണ് ഈ ഹ്രസ്വചിത്രത്തിന്റെ ഉള്ളടക്കം. ഇരുവരും തമ്മിലുള്ള സൗഹൃദമാണ് ഹ്രസ്വചിത്രത്തിന്റെ വിഷയമായി വരുന്നത്. കാമദേവന്‍റെ ഒരു ചിത്രം വരച്ചു നൽകാമോ എന്നായിരുന്നു ഏറെക്കാലമായി മോഹൻലാൽ നമ്പൂതിരിയോട് ആവശ്യപ്പെടുന്ന കാര്യം. എന്നാൽ ഇപ്പോഴിതാ, മോഹൻലാലിനായി ഒരു ഗന്ധർവ്വനെയാണ് നമ്പൂതിരി വരച്ചു നൽകിയത്. ചിത്രം സ്വീകരിക്കാനായി നമ്പൂതിരിയുടെ വീട്ടിലെത്തിയ മോഹന്‍ലാല്‍ അദ്ദേഹത്തിനൊപ്പം ഏറെ നേരം ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.

'ഗന്ധർവ്വൻ- റ്റു ലെജൻഡ്സ് ആൻഡ് എ പെയിന്റിങ്' എന്നു പേരിട്ടിരിക്കുന്ന ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സത്യൻ അന്തിക്കാടിന്റെ മകനായ അഖിൽ സത്യനാണ്.

Read more: 24 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അവർ ഒരുമിക്കുമ്പോൾ; റഹ്മാനൊപ്പം മോഹൻലാൽ

Advertisment
Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: