scorecardresearch

പിരിയില്ല നാം: സൗഹൃദദിനത്തില്‍ കൂട്ടുകാര്‍ക്കൊപ്പം ലാലേട്ടന്റെ പാട്ട്, വീഡിയോ

‘യേ ദോസ്തി ഹം നഹി ചോടെങ്കേ…’ എന്ന ഹിന്ദി ഗാനം അര്‍ബാസിനൊപ്പം ആലപിക്കുന്ന മോഹന്‍ലാലാണ് വീഡിയോയില്‍

arbaaz khan, mohanlal, arbaaz khan birthday, big brother, siddique, arbaaz khan instagram, mohanlal video
arbaaz khan, mohanlal, arbaaz khan birthday, big brother, siddique, arbaaz khan instagram, mohanlal video

ലോകസൗഹൃദദിനമായ ഇന്നലെയായിരുന്നു ബോളിവുഡ് താരം അര്‍ബാസ് ഖാന്റെ പിറന്നാള്‍ ആഘോഷവും. മോഹന്‍ലാല്‍ നായകനാകുന്ന ‘ബിഗ്‌ ബ്രദര്‍’ എന്ന ചിത്രത്തില്‍ അഭിനയിച്ചു വരുന്ന അര്‍ബാസ് ഖാന്റെ പിറന്നാള്‍ ആഘോഷം മലയാളത്തിന്റെ സ്വന്തം ലാലേട്ടനോപ്പം ആയിരുന്നു. കൂട്ടത്തില്‍ പൃഥ്വിരാജ്, പ്രണവ് മോഹന്‍ലാല്‍, സുചിത്ര, സുപ്രിയ, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.

‘യേ ദോസ്തി ഹം നഹി ചോടെങ്കേ…’ എന്ന ഹിന്ദി ഗാനം അര്‍ബാസിനൊപ്പം ആലപിക്കുന്ന മോഹന്‍ലാലാണ് വീഡിയോയില്‍. അര്‍ബാസ് തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരിക്കുന്നത്. ‘കരോക്കെ നൈറ്റ്‌’ എന്നാ ഹാഷ്ടാഗിലാണ് ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

#karaokenight #birthdaycelebration #singingmood #mohanlalsir #legend #bigbrothermovie #funtime #oldmelodies

A post shared by Arbaaz Khan (@arbaazkhanofficial) on

Read Here: Arbaaz Khan and Mohanlal belt out 70s’ Bollywood hits at birthday party

പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയാ മേനോനും ഒരു ചിത്രം പങ്കു വച്ചിട്ടുണ്ട്.  ‘സണ്‍‌ഡേ നൈറ്റ്‌’, ‘പാര്‍ട്ടി ടൈം’ എന്നാണു സുപ്രിയ കുറിച്ചിരിക്കുന്നത്.

 

 

View this post on Instagram

 

About last night! #SundayNight#PartyTime

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

സംവിധായകന്‍ സിദ്ദിഖും മോഹന്‍ലാലും ഒന്നിച്ചുള്ള മൂന്നാമത്തെ ചിത്രമാണ് ബിഗ് ബ്രദര്‍. മുമ്പ് വിയറ്റ്‌നാം കോളനി(1992), ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍(2013) എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചത്. ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കുന്ന ബിഗ് ബ്രദര്‍ ഒക്ടോബറില്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ.

മോഹന്‍ലാലിനും അര്‍ബാസിനും പുറമെ അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷര്‍ജാനോ ഖാലിദ് എന്നിവരും ചിത്രത്തിലുണ്ട്. മൂന്ന് നായികമാരാണ് ചിത്രത്തില്‍ ഉള്ളത്. റെജീന കസാന്‍ഡ്ര, പിച്ചക്കാരന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ സത്‌നാ ടൈറ്റസ് എന്നിവര്‍ക്കു പുറമെ ഒരു പുതുമുഖ നായികയും ചിത്രത്തില്‍ എത്തുന്നുണ്ട്.

Mohanlal, Siddique, Big Brother Movie, Mohanlal latest movie, Director Siddique latest movies, മോഹൻലാൽ, ബിഗ് ബ്രദർ, സംവിധായകൻ സിദ്ദിഖ്, Anoop Menon, Sarjano Khalid, Satna Titus, Regina Cassandra, Anoop Menon in Big Brother, Sarjano Khalid in Big Brother, ഷർജാനോ ഖാലിദ്, അനൂപ് മേനോൻ

എസ് ടാക്കീസ്, വൈശാഖ സിനിമ, ഷാ മാന്‍ ഇന്റര്‍നാഷണല്‍ എന്നീ ബാനറുകള്‍ സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ജെന്‍സോ ജോസും വൈശാഖ രാജനും ഷാജിയും മനു ന്യൂയോര്‍ക്കുമാണ്. കൊച്ചിയും ബാംഗ്ലൂരും മംഗലാപുരവുമാണ് പ്രധാന ലൊക്കേഷനനുകള്‍.

സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ബെഗളൂരു, മംഗലാപുരം എന്നിവിടങ്ങളിലായി 90 ദിവസത്തെ ഷൂട്ടിംഗ് ആണ് ചിത്രത്തിന് ഉള്ളത്. ഏപ്രില്‍ 24ന് ചിത്രത്തിന്റെ പൂജ കൊച്ചിയിലെ പനമ്പള്ളി നഗറിലെ മൈ സ്റ്റുഡിയോയില്‍ വെച്ച് നടന്നിരുന്നു.

ബിഗ് ബ്രദറിന് വേണ്ടി സംഗീതം ഒരുക്കുന്നത് ദീപക് ദേവാണ്. വരികള്‍ റഫീക്ക് അഹമ്മദിന്റേയും. ജിത്തു ദാമോദരനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

Mohanlal, Siddique, Big Brother Movie, Mohanlal latest movie, Director Siddique latest movies, മോഹൻലാൽ, ബിഗ് ബ്രദർ, സംവിധായകൻ സിദ്ദിഖ്, Anoop Menon, Sarjano Khalid, Satna Titus, Regina Cassandra, Anoop Menon in Big Brother, Sarjano Khalid in Big Brother, ഷർജാനോ ഖാലിദ്, അനൂപ് മേനോൻ

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നവാഗതരായ ജിബിയും ജോജുവും സംവിധാനം ചെയ്യുന്ന ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചീന’യുടെ ഷൂട്ടിംഗ് തിരക്കിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. ‘ഇട്ടിമാണി’യുടെ പൂജയും ബിഗ് ബ്രദറിന്റെ പൂജയും നടന്നത് ഒരേ ദിവസമായിരുന്നു. ‘ഒടിയനും’ ‘ലൂസിഫറി’നും ശേഷം ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചീന’. ആശിര്‍വാദ് സിനിമാസിന്റെ 27-ാമത്തെ പ്രൊജക്റ്റ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചീന’. ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക് കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.

Read More: മോഹൻലാലിനൊപ്പം അനൂപ് മേനോനും ഷർജാനോ ഖാലിദും; ‘ബിഗ് ബ്രദറി’ലെ സഹോദരങ്ങൾ

മോഹന്‍ലാലിനൊപ്പം രാധികാ ശരത്കുമാറും ‘ഇട്ടിമാണി’യില്‍ അഭിനയിക്കുന്നുണ്ട്. 1985 ല്‍ പുറത്തിറങ്ങിയ ‘കൂടുംതേടി’ എന്ന ചിത്രത്തിലെ രാധിക- മോഹന്‍ലാല്‍ ജോഡിയും ‘വാചാലമെന്‍ മൗനവും’ എന്നു തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീണ്ട ഒരിടവേളയ്ക്കു ശേഷമാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്.

‘ഇട്ടിമാണി’യുടെ ലൊക്കേഷന്‍ സ്റ്റില്‍ അടുത്തിടെ സമൂഹമാധ്യമങ്ങളിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കണ്ണിറുക്കി ചിരിക്കുന്ന കുസൃതി നിറഞ്ഞ മോഹന്‍ലാലിന്റെ ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.

കൊച്ചിയും തൃശൂരുമാണ് ‘ഇട്ടിമാണി’യുടെ പ്രധാന ലൊക്കേഷനുകള്‍. ഹണി റോസാണ് ചിത്രത്തിലെ നായിക. എം പത്മകുമാര്‍ സംവിധാനം ചെയ്ത ‘കനലി’നു ശേഷം ഹണി റോസ് വീണ്ടും മോഹന്‍ലാലിന്റെ നായികയാവുകയാണ് ‘ഇട്ടിമാണി’യില്‍

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mohanlal arbaaz khan belt out 70s bollywood hits at birthday party