/indian-express-malayalam/media/media_files/uploads/2020/09/mohanlal.jpg)
നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകൾ ഡോ അനിഷയുടെ വിവാഹ നിശ്ചയ ചടങ്ങ് കഴിഞ്ഞദിവസമാണ് പൂർത്തിയായത്. ഡോക്ടർ എമിൽ വിൻസന്റാണ് വരൻ. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങ്. ചലച്ചിത്രതാരം മോഹൻലാലും ഭാര്യ സുചിത്രയും മകൻ പ്രണവ് മോഹൻലാലും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ​സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ ആ വീഡിയോ ആണ് ആന്റണി പെരുമ്പാവൂർ പങ്കുവയ്ക്കുന്നത്.
Read More: ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹനിശ്ചയം: അനുഗ്രഹാശിസ്സുകളോടെ മോഹൻലാൽ
വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കൾക്ക് പുറമെ മോഹൻലാലും കുടുംബവും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഡിസം ബറിലാണ് വിവാഹം. പെരുമ്പാവൂർ ചക്കിയത്ത് ഡോക്ടർ വിൻസന്റിന്റെയും സിന്ധുവിന്റെയും മകനാണ് എമിൽ വിൻസന്റ്.
സുഹൃത്ത് എന്നതിനപ്പുറം മോഹൻലാലിന്റെ കുടുംബം തന്നെയാണ് ആന്റണി പെരുമ്പാവൂർ. വർഷങ്ങളുടെ അടുപ്പമാണ് ഇരുവരും തമ്മിൽ. 1987-ൽ നടൻ ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് മോഹൻലാലും ആന്റണിയും ആദ്യം കണ്ടുമുട്ടിയത്.
View this post on InstagramHappy Birthday Lal sir @mohanlal
A post shared by Antony Perumbavoor (@antonyperumbavoor) on
ഇപ്പോൾ മലയാളത്തിലെ പ്രമുഖനായ ഒരു ചലച്ചിത്രനിർമ്മാതാവാണ് ആന്റണി പെരുമ്പാവൂർ. ചലച്ചിത്ര നിർമ്മാണക്കമ്പനിയായ ആശീർവ്വാദ് സിനിമാസിന്റെ ഉടമസ്ഥനാണ് ഇദ്ദേഹം. മോഹൻലാലിന്റെ മിക്ക സിനിമകളും നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.