scorecardresearch

മോഹൻലാലിനൊപ്പമുള്ള നിവിന്റെ പ്രൈവറ്റ് ജെറ്റ് യാത്രയ്ക്ക് പിന്നിൽ

ജിയോ ഹോട്ട്സ്റ്റാറിന്റെ 'സൗത്ത് അണ്‍ബൗണ്ട്' പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മോഹൻലാലും വിജയ് സേതുപതിയും

ജിയോ ഹോട്ട്സ്റ്റാറിന്റെ 'സൗത്ത് അണ്‍ബൗണ്ട്' പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മോഹൻലാലും വിജയ് സേതുപതിയും

author-image
Entertainment Desk
New Update
Mohanlal Nivin Pauly

ചൊവ്വാഴ്ച വൈകിട്ട് നിവിൻ പോളി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു. മോഹന്‍ലാലിനും പ്രണവ് മോഹന്‍ലാലിനുമൊപ്പം പ്രൈവറ്റ് ജെറ്റിൽ ഇരിക്കുന്ന ചിത്രങ്ങളാണ് നിവിന്‍ പോളി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെയും ചിത്രങ്ങളിൽ കാണാം. 

Advertisment

Also Read: Kalamkaval Box Office: 4 ദിവസം, 50 കോടി; ബോക്സ് ഓഫീസിൽ കളംനിറഞ്ഞ് 'കളങ്കാവൽ'

ഒന്നിച്ചുള്ള​ ചിത്രം വരുന്നുണ്ടോ? എന്നായിരുന്നു ആരാധകരിൽ നല്ലൊരു വിഭാഗത്തിന്റെയും ചോദ്യം. എന്നാൽ, മോഹൻലാലിന്റെയും നിവിൻ പോളിയുടെയും യാത്ര ചെന്നൈയിലേക്കായിരുന്നു. ജിയോ ഹോട്ട്സ്റ്റാറിന്റെ 'സൗത്ത് അണ്‍ബൗണ്ട്' പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും.

Also Read: New OTT Release: ഒടിടിയിൽ വമ്പൻ റിലീസുകൾ; പുത്തൻ ചിത്രങ്ങൾ എവിടെ, എപ്പോൾ കാണാം?

ചൊവ്വാഴ്ച ചെന്നൈ ഐടിസി ഗ്രാന്‍ഡ് ചോള ഹോട്ടലിൽ നടന്ന പരിപാടിയിൽ കമല്‍ഹാസന്‍, മോഹന്‍ലാല്‍, വിജയ് സേതുപതി, നാഗാര്‍ജുന, നിവിന്‍പോളി, തമിഴ്‌നാട്  ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവരും പങ്കെടുത്തു. ഉർവശി, റഹ്മാൻ, രജത് കപൂർ, നരേൻ, വിനീത്,  പ്രിയാമണി, ശ്രുതി രാമചന്ദ്രൻ, നിഖില വിമൽ, ലിയോണ ലിഷോയ്, ഗൗരി കിഷൻ, റംസാൻ, അനുമോൾ, സംവിധായകരായ മിഥുൻ മാനുവൽ, ജീത്തു ജോസഫ്, ഗാനരചയിതാവായ വിനായക് ശശികുമാർ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു. 

Also Read:  എന്റെയും സംയുക്തയുടെയും ഫ്രണ്ട്ഷിപ്പ് കാരണം ഞങ്ങളുടെ സഹോദരങ്ങൾ പ്രണയത്തിലായി, കല്യാണം കഴിച്ചു: രാജശ്രീ

താരനിബിഡമായ ചടങ്ങിൽ  ഹോട്ട്സ്റ്റാർ ഒറിജിനലുകൾ, ബ്ലോക്ക്ബസ്റ്റർ സിനിമകൾ, സീരീസുകൾ എന്നിവ ഉൾപ്പെടുന്ന 25 മുൻനിര സൗത്ത് ടൈറ്റിലുകളുടെ വരാനിരിക്കുന്ന പട്ടിക പ്രഖ്യാപിച്ചു. ദക്ഷിണേന്ത്യയുടെ സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനായി ജിയോ സ്റ്റാർ സൗത്തിന്ത്യയിൽ  ₹4,000 കോടി നിക്ഷേപിക്കാൻ ലക്ഷ്യമിടുന്നതായും ചടങ്ങിൽ പ്രഖ്യാപിച്ചു. 

Also Read: എക്കോയിലെ കുര്യച്ചൻ; ജീവിതത്തിൽ ദുൽഖർ സൽമാൻ്റെയും രൺബീറിന്റെയും ഗുരു

Mohanlal Nivin Pauly

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: