പ്രണയാര്‍ദ്രരായി മലയാളികളുടെ പ്രിയ താരജോഡികള്‍ വീണ്ടും. മോഹന്‍ലാലും മേനകയും ചേര്‍ന്ന് ‘ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം’ എന്ന സൂപ്പര്‍ഹിറ്റ് സോങിനാണ് ചുവടുവച്ചത്. ഇരുവരും ചേര്‍ന്നുള്ള നൃത്തരംഗങ്ങളുടെ വീഡിയോ നടി സുഹാസിനിയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

എണ്‍പതുകളിലെ സിനിമാ താരങ്ങളുടെ വാര്‍ഷിക ഒത്തുകൂടലായ ’80s Reunion’ ന്റെ ഭാഗമായുള്ള പരിപാടിയിലാണ് മലയാളികളുടെ പ്രിയ താരജോഡികളായ മോഹൻലാലും മേനകയും ചുവടുവച്ചത്. പരിപാടിയുടെ റിഹേഴ്‌സൽ വീഡിയോയാണ് സുഹാസിനി പങ്കുവച്ചിരിക്കുന്നത്.

എണ്‍പതുകളിലെ സിനിമാ താരങ്ങളുടെ വാര്‍ഷിക ഒത്തുകൂടലായ 80s Reunion ന്റെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ നടന്നത് തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടിലാണ്. മോഹന്‍ലാല്‍, നാഗാര്‍ജ്ജുന, പ്രഭു, റഹ്മാന്‍, ശരത് കുമാര്‍, രാധിക, രേവതി, സുഹാസിനി, ലിസ്സി, അംബിക, തുടങ്ങിയ വലിയ താരനിര തന്നെ ഇത്തവണത്തെ ഒത്തുകൂടലിന് എത്തി.

Read Also: ഈ ചിത്രത്തില്‍ മമ്മൂക്ക എവിടെ?; മറുപടിയുമായി സുഹാസിനി

ഒരു കാലത്ത് മലയാള സിനിമാപ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട താരജോഡികളായിരുന്നു മോഹന്‍ലാലും മേനകയും. പൂച്ചക്കൊരു മൂക്കുത്തി, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, എങ്ങനെ നീ മറക്കും, എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്നിങ്ങനെ ഒട്ടനവധി സിനിമകളില്‍ ഇരുവരും നായിക നായകന്മാരായി അഭിനയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook