/indian-express-malayalam/media/media_files/uploads/2021/08/38.jpg)
സൂപ്പർ താരങ്ങളുടെ സൗഹൃദങ്ങൾ അറിയാൻ ആരാധകർക്ക് വളരെ പ്രിയമാണ്. ഇപ്പോഴിതാ അത്തരമൊരു സൗഹൃദത്തിന്റെ ചിത്രങ്ങളാണ് പുറത്തുവരുന്നത്. തെലുങ്ക് സൂപ്പർ താരം മോഹൻ ബാബുവിന്റെ വീട്ടിൽ മോഹൻലാലും മീനയും അതിഥികളായി എത്തിയതിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.
കഴിഞ്ഞ ദിവസമാണ് മോഹൻലാലിനും മീനക്കും മോഹൻബാബുവും കുടുംബവും വിരുന്നൊരുക്കിയത്. ഹൈദരാബാദിലെ 'ബ്രോ ഡാഡി' ഷൂട്ടിങ് ലൊക്കേഷനിൽ നിന്നാണ് മോഹൻലാലും മീനയും എത്തിയത്. മീനയും മോഹൻബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ചുവും മകൻ വിഷ്ണു മഞ്ചുവും ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. 'ദി എം ഫാമിലി' എന്ന അടികുറിപ്പോടെയാണ് മീന ചിത്രങ്ങൾ പങ്കുവച്ചത്.
That's one hell of a LEGENDARY DINNER with the "M"s of the "M"ovies!! 🥰@themohanbabu@Mohanlal@iVishnuManchu@vinimanchupic.twitter.com/v57tq49Sp9
— Manchu Lakshmi Prasanna (@LakshmiManchu) August 6, 2021
മോഹന്‍ ബാബുവിന്റെ ഭാര്യ നിര്‍മ്മല മകൾ ലക്ഷ്‍മി മഞ്ചു മകൻ വിഷ്‍ണു മഞ്ചു വിഷ്‍ണുവിന്‍റെ ഭാര്യ വിരാനിക്ക എന്നിവരെയും മോഹന്‍ലാലിന്റെ സുഹൃത്ത് സമീര്‍ ഹംസയെയും ചിത്രങ്ങളിൽ കാണാം
Also read: ‘സ്നേഹത്താൽ ഞാൻ മൂടപ്പെട്ടിരിക്കുന്നു;’ നന്ദി പറഞ്ഞ് മമ്മൂട്ടി
ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബ്രോ ഡാഡി'. മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ തുടങ്ങിയ വമ്പൻ താരനിരയുമായാണ് 'ബ്രോ ഡാഡി' എത്തുക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് ചിത്രമാണ് 'ബ്രോ ഡാഡി'യെന്നാണ് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.