Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

‘അരങ്ങിലെ നിത്യവിസ്മയം’; കലാമണ്ഡലം ഗോപിക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാലും മഞ്ജുവും

ഗുരുതുല്യനാണ് ഗോപിയാശാൻ എന്നാണ് മോഹൻലാൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരിക്കുന്നത്

Mohanlal, മോഹൻലാൽ, Manju Warrier, മഞ്ജു വാരിയർ, Kalamandalam Gopi, കലാമണ്ഡലം ഗോപി,Mohanlal facebook post, Manju warrier facebook post, Mohanlal on Gopiyashan, Manju Warrier on Gopiyashan, ie malayalam

കഥകളി കലാകാരൻ കലാമണ്ഡലം ഗോപിയുടെ ശതാഭിഷേകമാണ് ഇന്ന്. 84 വയസ്സു തികയുന്ന കേരളത്തിന്റെ പ്രിയപ്പെട്ട ഗോപിയാശാന് ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ രണ്ടു സൂപ്പർ സ്റ്റാറുകൾ. മോഹൻലാലും മഞ്ജു വാര്യരുമാണ് അവരുടെ പ്രിയപ്പെട്ട ഗോപിയാശാന് ആശംസകൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വച്ചത്.

ഗുരുതുല്യനാണ് ഗോപിയാശാൻ എന്നാണ് മോഹൻലാൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. മോഹൻലാൽ കഥകളി കലാകാരനായി അഭിനയിച്ച വാനപ്രസ്ഥം എന്ന സിനിമക്ക് വേണ്ടി കഥകളിയുടെ അത്ഭുത ലോകം അടുത്തറിഞ്ഞത് ഗോപിയാശാനിലൂടെയാണെന്ന് മോഹൻലാൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. നിരവധി ദേശീയ അന്തർദേശീയ വേദികളിൽ പ്രദർശിപ്പിക്കപ്പെടുകയും പുരസ്ക്കാരങ്ങൾ നേടുകയും മോഹൻലാലിന് മികച്ച നടനുള്ള ദേശിയ സംസ്ഥാന അവാർഡുകൾ നേടി കൊടുക്കുകയും ചെയ്ത ചിത്രമാണ് വാനപ്രസ്ഥം.

“അരങ്ങിലെ നിത്യവിസ്മയം കലാമണ്ഡലം ഗോപിയാശാന് ഇന്ന് പിറന്നാൾ. കഥകളിയുടെ അത്ഭുതലോകത്തെ അടുത്തറിഞ്ഞത് ഗോപിയാശാനിലൂടെയാണ്. വാനപ്രസ്ഥം സിനിമയ്ക്കുവേണ്ടി അദ്ദേഹത്തിൻ്റെ ഒപ്പം ആട്ടവിളക്കിൻ്റെ മുന്നിൽ ചുവടുവെക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു. ഗുരുതുല്യനായ, കേരളീയകലയുടെ ഈ ചക്രവർത്തിയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ” മോഹൻലാൽ കുറിച്ചു.

“കഥകളിയിലെ ജീവിച്ചിരിക്കുന്ന ഇതിഹാസം ശ്രി ഗോപിയാശാൻ 84 ജന്മദിനം ആഘോഷിക്കുന്നു. അദ്ദേഹത്തിന് നല്ല ആരോഗ്യവും, സന്തോഷവും സമൃദ്ധിയും ആശംസിക്കുന്നു” എന്നായിരുന്നു അദ്ദേഹത്തിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് മഞ്ജു വാരിയർ കുറിച്ചത്.

Read Also: കള, ആർക്കറിയാം ഓടിടിയിൽ; വരവേറ്റ് പ്രേക്ഷകർ

1937ൽ പട്ടാമ്പിക്കടുത്ത് കോതച്ചിറ വെങ്ങാട്ടൂരിൽ വടക്കത്തു ഗോപാലൻ നായരുടെയും ഉണ്യാതി നങ്ങേമ്മയുടെയും മകനായാണ് ഗോപിയാശാൻ ജനിച്ചത്. നാലാം വയസ്സിൽ ഓട്ടൻതുള്ളൽ അഭ്യസിച്ച് തുടങ്ങിയ അദ്ദേഹം 1957 ലാണ് കേരള കലാമണ്ഡലത്തിൽ നിന്ന് പഠനം പൂർത്തിയാക്കുന്നത്. കുറേകാലം കലാമണ്ഡലത്തിൽ അധ്യാപകനായും അദ്ദേഹം പ്രവർത്തിച്ചു. 2009 രാജ്യം അദ്ദേഹത്തിന് പദ്മശ്രീ നൽകി ആദരിച്ചിരുന്നു. വാനപ്രസ്ഥം സിനിമയിൽ ഗോപിയാശാൻ അഭിനയിച്ചിട്ടുമുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mohanlal and manju warrier wishes kalamandalam gopi on his birthday

Next Story
ജന്മദിനത്തിൽ മകൾ സുഹാനയോട് ഗൗരിക്ക് പറയാനുളളത്Suhana Khan, shah rukh khan, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com