/indian-express-malayalam/media/media_files/uploads/2023/06/mammootty-mohanlal.jpg)
Jayaprakash Payyanur/ Instagram
മലയാളത്തിലെ സൂപ്പർതാരങ്ങൾ ഒന്നിച്ചെത്തുന്ന ചിത്രങ്ങളും വീഡിയോകളും അതിവേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്. മോഹൻലാലിനെയും മമ്മൂട്ടിയെയും ഒരുമിച്ച് കാണുകയെന്നത് ഏതൊരും സിനിമാസ്വാദകനും ഏറെ വൈകാരികമായ മുഹൂർത്തമാണ്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
പ്രമുഖ സ്റ്റിൽ ഫൊട്ടൊഗ്രാഫറായ ജയപ്രകാശ് പയ്യനൂർ തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെ പങ്കുവച്ച ദൃശ്യങ്ങളാണ് വൈറലാകുന്നത്. മോഹൻലാലിനെയും മമ്മൂട്ടിയെയും ഒന്നിച്ച് ക്യാമറയിൽ പകർത്തുകയാണ് ജയപ്രകാശ്.
"മമ്മുക്കയും ലാലേട്ടനും ഒന്നിച്ചുള്ള ഒരു ഫോട്ടോ എടുക്കാനുള്ള അവസരം വീണ്ടും ലഭിച്ചു എനിക്ക്. കഴിഞ്ഞ ദിവസം അബുദാബിയിൽ വെച്ച് നടന്ന യുസഫലിക്കയുടെ സഹോദരനായ അഷറഫലിക്കയുടെ മകളുടെ നിക്കാഹിനു വന്നപ്പോൾ സൂപ്പർ താരങ്ങളെയും കുടുംബത്തെയും ഒന്നിച്ചു ഒരു ഫോട്ടോ എടുക്കാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ മമ്മുക്കയും ലാലേട്ടനും എന്റെ ക്യാമറയ്ക്കു മുന്നിൽ നിന്ന് തന്നു," ജയപ്രകാശിന്റെ വാക്കുകളിങ്ങനെ.
പ്രശസ്ത വ്യവസായി യൂസഫലിയുടെ സഹോദരന്റെ മകളുടെ വിവാഹത്തിനെത്തിയതാണ് താരങ്ങൾ. കുടുംബത്തോടൊപ്പമാണ് മോഹൻലാലും മമ്മൂട്ടിയുമെത്തിയത്. ഭാര്യമാർക്കൊപ്പമുള്ള ഒരു കുടുംബ ചിത്രവും ഇരുവരും പകർത്തി.
മലയാളികളുടെ സ്വകാര്യ അഹങ്കാരം മമ്മുക്ക ❤️ലാലേട്ടൻ, വീഡിയോ കണ്ടപ്പോ മനസ്സിൽ എവിടെയൊക്കെയോ ഒരു സന്തോഷം തോന്നുന്നു.. തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. ദിലീപ്, ജയറാം എന്നിവർ കുടുംബസമേതവും വിവാഹാഘോഷ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.