scorecardresearch

'ഈ ടീമിന്റെ കൂടെ ഞാനുമുണ്ട്, പിന്നെ എന്റെ ഒരു അടുത്ത സുഹൃത്തും'; മമ്മൂട്ടിക്കു പിന്നാലെ 'ചത്താ പച്ച'യിൽ മോഹൻലാലും?

ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു

ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mohanlal Mammootty

ചിത്രം: ഇൻസ്റ്റഗ്രാം

മലയാള സിനിമ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് റെസ്‌ലിങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന 'ചത്താ പച്ച: റിങ് ഓഫ് റൗഡീസ്'. മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായ ചത്താ പച്ച  സംവിധാനം ചെയ്യുന്നത് അദ്വൈത് നായർ ആണ്. അർജുൻ അശോകൻ, റോഷൻ മാത്യു ഉൾപ്പെടെയുള്ളവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയും അതിഥി വേഷത്തിൽ എത്തുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Advertisment

ചിത്രത്തിന്റെ ട്രെയിലറിൽ കാണിച്ചുപോകുന്ന വാൾടർ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുമെന്നായിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ച. ഇപ്പോഴിതാ ഈ ചർച്ചകൾ ആളിക്കത്തിച്ചുകൊണ്ട് മറ്റൊരു വമ്പൻ സർപ്രൈസ് കൂടി അണിയറക്കാർ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ടിക്കറ്റ് ബുക്കു ചെയ്യുന്ന മോഹൻലാലിന്റെ വീഡിയോ ആണ് നിർമാതാക്കൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

"ഈ ടീമിന്റെ കൂടെ ഞാനുമുണ്ട്, പിന്നെ എന്റെ അടുത്ത ഒരു സുഹൃത്തും" എന്ന വീഡിയോയിലെ മോഹൻലാലിന്റെ വാക്കുകളാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. മോഹൻലാലും മമ്മൂട്ടിയും ചിത്രത്തിൽ ഒരുമിച്ചെത്തുമോ എന്നാണ് ഇപ്പോൾ ആരാധകർ ഒന്നടങ്കം ചേദിക്കുന്നത്. 

Also Read: 'പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞ്'; വാൾടറായി മമ്മൂക്ക ഈ ലുക്കിലോ? വീഡിയോ

മമ്മൂട്ടിയും മോഹൻലാലും ചിത്രത്തിലുണ്ടാകുമെന്ന് ഉറപ്പിച്ച് നിരവധി കമന്റുകളാണ് ഈ വീഡിയോയുടെ കമന്റ് ബോക്സിൽ നിറയുന്നത്. അതേസമയം, സൂപ്പർ താരങ്ങളുടെ കാമിയോ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ല. അർജുൻ അശോകനും റോഷൻ മാത്യുവിനും ഒപ്പം ഇഷാൻ ഷൗക്കത്, വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ചത്താ പച്ച.

Also Read: ആരാധകർ കാത്തിരുന്ന ആ ചിത്രം, തെന്നിന്ത്യൻ റാണിമാർ ഒരേ ഫ്രെയിമിൽ

സിദ്ദിഖ്, ലക്ഷ്മി മേനോൻ, മനോജ് കെ. ജയൻ, ഖാലിദ് അൽ അമേരി, റാഫി, തെസ്നി ഖാൻ, മുത്തുമണി, കാർമെൻ എസ് മാത്യു, ദർതഗ്നൻ സാബു, വൈഷ്ണവ് ബിജു, ശ്യാം പ്രകാശ്, കൃഷ്ണൻ നമ്പ്യാർ, മിനോൺ, സരിൻ ശിഹാബ്, വേദിക ശ്രീകുമാർ, ഓർഹാൻ, ആൽവിൻ മുകുന്ദ്, അർച്ചിത് അഭിലാഷ്, തോഷ് & തോജ് ക്രിസ്റ്റി, ആഷ്ലി ഐസക് എബ്രഹാം എന്നിവരും ചിത്രത്തിലുണ്ട്..

Read More: കരീനയും ആലിയയുമെല്ലാം 2016ലെ ചിത്രങ്ങൾ പങ്കുവെക്കുന്നത് എന്തുകൊണ്ട്? ഈ ട്രെൻഡിനു പിന്നിലെന്ത്?

Mohanlal Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: