നടൻ സിദ്ദിഖിന്റെ മകനും അഭിനേതാവുമായ ഷഹീന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ഡോക്ടർ അമൃത ദാസ് ആണ് ഷഹീന്റെ ജീവിത സഖിയായത്. ഇരുവരുടെയും വിവാഹ സൽക്കാരത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ വമ്പൻ താരനിരയാണ് വിവാഹത്തിനെത്തിയത്. സോഷ്യൽ മീഡിയ പേജുകളിലൂടെ വന്ന ഇവരുടെ വീഡിയോകൾ ഇതിനോടകം ആരാധകർ ഏറ്റെടുത്ത കഴിഞ്ഞു. ഇവരെ കൂടാതെ ദിലീപ്, കാവ്യ മാധവൻ, നവ്യ നായർ, മംമ്ത മോഹൻദാസ്, രമേശ് പിഷാരടി, ബിജു മേനോൻ, മിയ, സത്യൻ അന്തിക്കാട്, ബി ഉണ്ണികൃഷ്ണൻ, ആന്റണി പെരുമ്പാവൂർ തുടങ്ങി സിനിമാ ലോകത്തെ പ്രമുഖരും ചടങ്ങിനെത്തി.
കഴിഞ്ഞ ദിവസം ഇവരുടെ വിവാഹ നിശ്ചയ ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിയിരുന്നു.
‘പത്തേമാരി’യെന്ന സിനിമയിലൂടെയാണ് ഷഹീൻ അഭിനയ രംഗത്തേക്ക് എത്തുന്നത്. മമ്മൂട്ടി നായകനായ ചിത്രത്തിൽ അദ്ദേഹത്തിന്റെ മകന്റെ വേഷമാണ് ഷഹീൻ ചെയ്തത്. കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്ളോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും, മിസ്റ്റർ ആൻഡ് മിസിസ് റൗഡി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
Also Read: താടി നീട്ടിവളർത്തി സ്റ്റൈലിഷ് ലുക്കിൽ മോഹൻലാൽ; ‘അഴിഞ്ഞാടുകയാണ്’ എന്ന് ആരാധകൻ