/indian-express-malayalam/media/media_files/2025/12/03/mohanlal-2025-12-03-16-23-48.jpg)
മോഹൻലാലും കൊച്ചു കുഞ്ഞുങ്ങളും ഒന്നിച്ചുള്ള​ വീഡിയോകളും ചിത്രങ്ങളുമെല്ലാം പലപ്പോഴും സമൂഹമാധ്യമങ്ങളുട ശ്രദ്ധ കവരാറുണ്ട്. ഇപ്പോഴിതാ, മോഡലായ അർസ്ലൻ ഖുറേഷിയും മോഹൻലാലും ഒന്നിച്ചുള്ള ചിത്രമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ഇൻ്റർനാഷണൽ കിഡ് മോഡലാണ് അർസ്ലൻ ഖുറേഷി.
Also Read: കസിന്റെ വിവാഹത്തിൽ തിളങ്ങി ദീപികയും രൺവീറും; ചിത്രങ്ങൾ വൈറൽ
കൂളിംഗ് ഗ്ലാസ് വച്ച് സ്റ്റൈലൻ പോസിൽ മോഹൻലാലിനൊപ്പം ചിത്രത്തിനു പോസ് ചെയ്യുകയാണ് അർസ്ലൻ. 'ഖുറേഷി അബ്രാമും അർസ്ലൻ ഖുറേഷിയും കണ്ടുമുട്ടിയപ്പോൾ' എന്നാണ് ചിത്രത്തിനു ലഭിക്കുന്ന കമന്റ്. 'ലാലേട്ടനെ വരെ സൈഡ് ആക്കി ചെക്കന്റെ ആറ്റിറ്റ്യൂഡ്' എന്നാണ് മറ്റൊരു കമന്റ്.
Also Read: എനിക്കും മമ്മൂക്കക്കും മാത്രമേ അതുള്ളൂ; നടിയുടെ സംസാരം കേട്ട് ചിരിയടക്കാനാവാതെ മമ്മൂട്ടി
അതേസമയം, ദൃശ്യം 3ന്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ് മോഹൻലാൽ. കഴിഞ്ഞ ദിവസമാണ് ചിത്രം പാക്കപ്പ് ആയത്. ദൃശ്യം പൂർത്തിയാക്കിയ മോഹൻലാൽ ‘ജയിലർ2’ന്റെ സെറ്റിലേക്ക് പറന്നിരിക്കുകയാണ്. മോഹൻലാലിന്റെ പേഴ്സനൽ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീൻ പങ്കുവച്ച ചിത്രവും ശ്രദ്ധ നേടുന്നുണ്ട്.
Also Read: എന്റെ ഭ്രാന്തൊക്കെ ഈ മനുഷ്യനിൽ നിന്നും കിട്ടിയതാ; ലാലിന് പിറന്നാൾ ആശംസകളുമായി മകൾ
മോഹൻലാലിനൊപ്പം ഫ്ലൈറ്റിൽ സഞ്ചരിക്കുന്ന ചിത്രം പങ്കുവച്ച് ‘ഓഫ് ടു ജെ2’ എന്നാണ് ജിഷാദ് കുറിച്ചത്. ‘ജയിലർ’ സിനിമയിൽ മോഹൻലാലിന്റെ കോസ്റ്റ്യൂം ഡിസൈൻ ചെയ്തത് ജിഷാദ് ഷംസുദ്ദീൻ ആയിരുന്നു.
Also Read: നടനാണ്, താരപുത്രനും; ലാലിന്റെ മടിയിൽ ഇരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us