മോഹൻലാലിനൊപ്പം സെൽഫി ചിത്രം പകർത്തുന്ന ശ്വേതമേനോൻ. ഒന്നു സൂക്ഷിച്ചു നോക്കിയാൽ ഇരുവരുടെയും തലകൾക്കിടയിലേക്ക് നൂഴ്ന്നു കയറിയൊരു മുഖം കാണാം. യുവതാരം അജു വർഗീസാണ് ശ്വേതയുടെ സെൽഫി ചിത്രത്തിലെ നുഴഞ്ഞുകയറ്റക്കാരൻ. “സെൽഫി മിസ് ചെയ്യരുത്, ഇതിഹാസത്തിനൊപ്പമുള്ളത് ഒരു കാരണവശാലും, അതിനി ക്ഷണിച്ചില്ലെങ്കിൽ കൂടിയും,” എന്ന രസകരമായ ക്യാപ്ഷനോടെ അജു തന്നെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട കുമ്മൻ അടിച്ചു അത് മതി, മലയാള സിനിമയിലെ നുഴഞ്ഞ്‌ കയറ്റക്കാരൻ,
അമ്മ മീൻ മുറിക്കുമ്പോൾ തല കണ്ടമെങ്കിലും കിട്ടണെ എന്ന് കഠിന പ്രാർത്ഥന ചെയ്തു ഒളിച്ചു നോക്കുന്ന കണ്ടൻപൂച്ച തുടങ്ങി രസകരമായ കമന്റുകളോടെ ആരാധകർ സെൽഫി ഏറ്റെടുത്തു കഴിഞ്ഞു.

കരിയറിലെ വ്യത്യസ്ത കഥാപാത്രവുമായി അജു എത്തിയ ‘ഹെലൻ’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് ഇപ്പോൾ. മികച്ച പ്രതികരണമാണ് ചിത്രവും അജുവിന്റെ കഥാപാത്രവും നേടുന്നത്. അൽപ്പം നെഗറ്റീവ് ടച്ചുള്ള വില്ലൻ കഥാപാത്രമായാണ് അജു വർഗ്ഗീസ് എത്തുന്നത്.

അജു കേന്ദ്രകഥാപാത്രമാകുന്ന ‘കമല’യും റിലീസിനൊരുങ്ങുകയാണ്. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ‘കമല’ ഒരു ത്രില്ലർ ചിത്രമാണ്. 36 മണിക്കൂറുകൾക്കുളളിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്. നവംബർ 29നാണ് ചിത്രത്തിന്റെ റിലീസ്. രഞ്ജിത്ത് ശങ്കർ–ജയസൂര്യ ടീമിന്റെ ഡ്രീംസ് ആൻഡ് ബിയോണ്ട്സ് ആണ് ചിത്രം നിർമിക്കുന്നത്.

Read more: ബേബിമോൾക്ക് ജീവിതത്തിലും ‘വെറവൽ’ ഉണ്ടായിട്ടുണ്ട്; അന്ന ബെൻ പറയുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook