Latest News

ലാലേട്ടന്‍ ഇനി ‘നീരാളി’

ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ മലയാളത്തില്‍ തുടക്കം കുറിക്കുന്ന ചിത്രത്തിന്‍റെ പേര് ‘നീരാളി’

അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന് പേരിട്ടു – ‘നീരാളി’.  മുംബൈയില്‍ ചിത്രീകരണം നടന്നു വരുന്ന ചിത്രം നിര്‍മ്മിക്കുന്നത് സന്തോഷ്‌ ടി കുരുവിളയാണ്.

Image may contain: text

ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ മലയാളത്തില്‍ തുടക്കം കുറിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വ്വതി നായര്‍ എന്നിവരും അഭിനയിക്കും. ചിത്രത്തിനായി മോഹന്‍ലാല്‍ 30 ദിവസം മാറ്റി വച്ചിരിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മുംബൈ, സതര, മംഗോളിയ, തായ്‌ലാന്‍ഡ്‌ എന്നിവിടങ്ങളില്‍ ചിത്രീകരണം നടത്താന്‍ ഉദ്ദേശിക്കുന്ന ചിത്രം മെയ്‌ 4 ന് റിലീസ് ചെയ്യാന്‍ ആണ് പദ്ധതി.

സാജു തോമസായിരിക്കും പുതിയ ചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടെയിന്റ്‌മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സഹ നിര്‍മ്മാതാക്കള്‍ ജോണ്‍ തോമസം മിബു ജോസ് നെറ്റിക്കാടനുമായിരിക്കും.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mohanlal ajoy varma film titled neerali

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express