42 വര്‍ഷം നീണ്ട അഭിനയ ജീവിതത്തില്‍ താന്‍ കണ്ടുമുട്ടിയവരെ കുറിച്ചും സ്ഥലങ്ങളെ കുറിച്ചും വിവരിച്ച് നടന് മോഹന്‍ലാല്‍. ഷൂട്ടിങ്ങിന്റെ ഭാഗമായി എത്രയോ അപരിചിത മുഖങ്ങളെയാണ് താന്‍ കാണാറുള്ളതെന്നും ചില മുഖങ്ങളെല്ലാം ഇന്നും ഓര്‍മയില്‍ നില്‍ക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു. ‘പുലിമുരുകന്’ സിനിമയുടെ ഷൂട്ടിങ്ങിന്റെ സമയത്ത് അങ്ങനെയൊരു അമ്മൂമ്മയെ പരിചയപ്പെട്ടെന്നും അവരെ കുറിച്ച് ഇപ്പോഴും ആലോചിക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. മാതൃഭൂമി ദിനപത്രത്തിലെ ‘പളുങ്കുമണികള്‍’ എന്ന പംക്തിയിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വിവരിച്ചിരിക്കുന്നത്.
Read Also: അഞ്ച് മിനിറ്റിനുള്ളിൽ രണ്ട് ഫ്ലാറ്റുകൾ നിലംപതിക്കും; കനത്ത സുരക്ഷയൊരുക്കി പൊലീസ്
‘പുലിമുരുകന്’ എന്ന സിനിമ ഷൂട്ട് ചെയ്തത് പൂയംകുട്ടിയിലെ ഉള്‍വനത്തിലാണ്. താമസിക്കുന്ന സ്ഥലത്തുനിന്ന് ലൊക്കേഷനിലേക്കെത്താന് ഒരു മണിക്കൂറിലേറെ യാത്ര ചെയ്യണം. വേലികെട്ടിത്തിരിച്ച ചെറിയ ചെറിയ വീടുകള്‍ ഒരു വശത്തുള്ള, കുണ്ടും കുഴിയുമുള്ള കാട്ടുവഴിയിലൂടെ ദീര്‍ഘദൂരം കടന്നുപോകണമായിരുന്നു ലൊക്കേഷനിലെത്താന്‍. ഈ യാത്രക്കിടയില്‍ താന്‍ പരിചയപ്പെട്ട ഒരു അമ്മൂമ്മയെ കുറിച്ചാണ് മോഹന്‍ലാല്‍ വിവരിക്കുന്നത്.
Read Also: റസിയയെ പോലെയല്ല, രാധിക ഭയങ്കര ഫണ്ണിയാണ്; ഇതാ ഒരു ടിക് ടോക് വീഡിയോ
‘പുലിമുരുകന്’ സിനിമയുടെ ഷൂട്ടിനായി ഒരു മാസത്തോളം ഈ വഴിയിലൂടെയായിരുന്നു യാത്ര. ഈ യാത്രക്കിടയില്‍ ഒരു വീട്ടിലെ അമ്മൂമ്മ തന്റെ വണ്ടി കടന്നുപോകുമ്പോള്‍ വേലിക്കരികില്‍ ചിരിച്ചുകൊണ്ട് വന്നുനില്ക്കാറുണ്ടെന്ന് മോഹന്‍ലാല്‍ പറയുന്നു. എല്ലാ ദിവസവും ഈ അമ്മൂമ്മ തന്റെ വണ്ടി കടന്നുപോകുന്ന സമയത്ത് വേലിക്കരികില്‍ എത്തും. അമ്മൂമ്മയ്ക്ക് വായില്‍ ഒറ്റപ്പല്ലു പോലും ഇല്ലായിരുന്നു. ലൊക്കേഷനിലേക്കുള്ള യാത്രയില്‍ എല്ലാ ദിവസവും ആ അമ്മൂമ്മയുടെ വീടിന്റെ അടുത്തെത്തുമ്പോള്‍ താന്‍ വണ്ടി നിര്‍ത്തി അമ്മൂമ്മയോട് കുശലം പറയാറുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു. ഷൂട്ട് കഴിഞ്ഞ് വൈകീട്ട് തിരിച്ചുവരുമ്പോഴും ആ അമ്മൂമ്മ വേലിക്കരികില്‍ കാത്തുനില്‍ക്കുന്നത് കാണാം. ആ അമ്മൂമ്മ ഇപ്പോഴും വേലിക്കരികില്‍ നില്‍ക്കാറുണ്ടോ എന്നും മോഹന്‍ലാല്‍ ചോദിക്കുന്നു.