മോഹന്‍ലാലിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത സിനിമയാണ് ‘ഭരതം’. സിബി മലയില്‍ സംവിധാനം ചെയ്ത ‘ഭരത’ത്തിന്റെ കഥയും തിരക്കഥയും ലോഹിതദാസാണ് ഒരുക്കിയത്. എന്നാല്‍, തങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ച സിനിമയായിരുന്നു ഭരതമെന്ന് മോഹന്‍ലാല്‍ പറയുന്നു.

‘ഭരതം’ ചെയ്യാന്‍ തീരുമാനിച്ച് സിനിമയുടെ കഥയെല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ മറ്റൊരു സിനിമയുമായി സാമ്യമുണ്ടെന്ന് തോന്നി. ലൊക്കേഷനൊക്കെ തീരുമാനിച്ചിരുന്നു. മറ്റൊരു സിനിമയുമായി സൗമ്യമുണ്ടെന്ന് തോന്നിയപ്പോള്‍ ‘ഭരതം’ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. എന്നാൽ, പിറ്റേദിവസം ലോഹിതദാസ് ഭരതത്തിനായി മറ്റൊരു കഥ തയ്യാറാക്കുകയായിരുന്നെന്നും മോഹന്‍ലാല്‍ പങ്കുവച്ചു. ലോഹിതദാസിന്റെ ഓര്‍മയ്ക്കായുള്ള മലയാള മനോരമ തിരക്കഥാ ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. ലോഹിതദാസ് എഴുതി പൂര്‍ത്തിയാക്കിയ ശേഷം ചിത്രീകരണം നടത്തിയ ഏക സിനിമ ‘കിരീടം’ മാത്രമായിരുന്നെന്ന് ലാല്‍ അനുസ്‌മരിച്ചു.

Read Also: ഈ 68 കാരനെ നോക്കൂ! വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി

1991 ലാണ് ഭരതം റിലീസ് ചെയ്യുന്നത്. മൂന്ന് ദേശീയ അവാർഡുകളും അഞ്ച് സംസ്ഥാന അവാർഡുകളും ഭരതം സ്വന്തമാക്കി. മോഹൻലാലിന് ആദ്യമായി മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിക്കുന്നത് ഭരതത്തിലൂടെയാണ്. കല്ലൂർ ഗോപിനാഥൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഭരതത്തിൽ അവതരിപ്പിച്ചത്. ഉർവശി, നെടുമുടി വേണു തുടങ്ങിയവർ ഭരതത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ലോഹിതദാസിന്റെ ഏറ്റവും മികച്ച തിരക്കഥകളിലൊന്നാണ് ഭരതത്തിന്റേത്. സിനിമയിലെ പാട്ടുകളെല്ലാം ഏറെ ജനശ്രദ്ധ നേടിയവയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook