മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത സിനിമയാണ് ‘ആറാട്ട്’. ഏറെ നാളുകൾക്കുശേഷം മോഹൻലാലിന്റെ മാസ് സിനിമ കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകർ. ആറാട്ട് സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽനിന്നുള്ളൊരു വീഡിയോയാണ് ആരാധകർ വൈറലാക്കിയിരിക്കുന്നത്.
സിനിമയിലെ ‘ഒന്നാം കണ്ടം കേറി…’ എന്ന ഗാനത്തിലെ ഒരു രംഗം ഒറ്റ ടേക്കിൽ ആടിത്തകർത്ത മോഹൻലാലിന്റെ വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്. ഷോട്ട് പറഞ്ഞയുടൻ ഡാൻസ് തുടങ്ങി കട്ട് പറയുമ്പോൾ മാത്രം നിർത്തുന്ന മോഹൻലാലിനെയാണ് വീഡിയോയിൽ കാണാനാവുക. കട്ട് പറഞ്ഞശേഷം കൂളായി നടന്നുപോകുന്ന മോഹൻലാലിനെയും കാണാം. അപ്പോഴും ചുറ്റും കയ്യടികൾ ഉയരുന്നുണ്ടായിരുന്നു.
‘വില്ലൻ’ സിനിമയ്ക്ക് ശേഷം ബി.ഉണ്ണികൃഷ്ണൻ- മോഹൻലാൽ കൂട്ടുകെട്ടിലെ സിനിമയാണ് ആറാട്ട്. ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ ടൈറ്റില്‍. ‘നെയ്യാറ്റിന്‍കര ഗോപന്’ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തിൽ അവതരിപ്പിച്ചത്. ശ്രദ്ധ ശീനാഥാണ് നായിക.
വിജയരാഘവന്, സായികുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, നന്ദു, കോട്ടയം രമേഷ്, ഇന്ദ്രന്‍സ്, ശിവാജി ഗുരുവായൂര്‍, കൊച്ചുപ്രേമന്, പ്രശാന്ത് അലക്സാണ്ടര്‍, അശ്വിന്, ലുക്മാന്, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ രാമന്, പ്രഭാകര്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വസ്വിക, മാളവിക മേനോന്, നേഹ സക്സേന, സീത, തുടങ്ങി വലിയ ഒരു താരനിരതന്നെ ചിത്രത്തിലുണ്ട്. ഉദയകൃഷ്ണയാണ് തിരക്കഥയും സംഭാഷണവും. പുലിമുരുകന് ശേഷം ഉദയകൃഷ്ണയും മോഹന്‍ലാലും ഒരുമിച്ച ചിത്രം കൂടിയാണിത്.
Read More: അവസാനം അത് കണ്ടു, പറയാൻ വാക്കുകളില്ല; ‘ഹൃദയം’ ടീമിനെ അഭിനന്ദിച്ച് വിസ്മയ മോഹൻലാൽ