ബോളിവുഡിലെയും തമിഴകത്തിലെയും മലയാളത്തിലെയും താരങ്ങൾ ഒന്നിച്ചെത്തിയ ഒരു ഗ്രാൻഡ് വിവാഹത്തിനാണ് കഴിഞ്ഞ ദിവസം ജയ്‌പൂർ സാക്ഷ്യം വഹിച്ചത്. ഏഷ്യാനെറ്റ് ഡയറക്ടർ കെ മാധവന്റെ മകന്റെ രാജസ്ഥാനിൽ വച്ചുനടന്ന വിവാഹാഘോഷത്തിൽ പങ്കെടുക്കാൻ മോഹൻലാൽ, അക്ഷയ് കുമാർ, കരൺ ജോഹർ, കമൽഹാസൻ, പൃഥ്വിരാജ്, ആമിർ ഖാൻ, വ്യവസായി എം എ യൂസഫലി തുടങ്ങിയ പ്രമുഖരെല്ലാം എത്തിയിരുന്നു. വിവാഹാഘോഷത്തിനിടയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
മോഹൻലാലും അക്ഷയ് കുമാറും ഒന്നിച്ച് ഭാംഗ്ര ഡാൻസ് കളിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. അതിനു പിന്നാലെ, പൃഥ്വിയ്ക്ക് ഒപ്പം ഡാൻസ് കളിക്കുന്ന അക്ഷയ് കുമാറിന്റെ വീഡിയോയും ശ്രദ്ധ നേടിയിരുന്നു.
താരങ്ങൾ ഒന്നിച്ചെത്തിയ വിവാഹാഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആമിർ ഖാൻ, മോഹൻലാൽ, കമൽഹാസൻ തുടങ്ങിയവരെ വീഡിയോയിൽ കാണാം. ഡാൻസ് പാട്ടുമൊക്കെയുള്ള ആഘോഷം ആസ്വദിക്കുകയാണ് താരങ്ങൾ.
സ്റ്റീഫൻ ദേവസ്സി, ശങ്കർ മഹാദേവൻ എന്നിവരുടെ സ്റ്റേജ് ഷോ ഉണ്ടായിരുന്നു. രഞ്ജിനി ഹരിദാസായിരുന്നു അവതാരക. മാജിക്ക് മോഷൻ മീഡിയയാണ് ദൃശ്യങ്ങൾ പകർത്തിയത്.