scorecardresearch
Latest News

50 കോടി കടന്ന് മുന്തിരിവളളികൾ തളിർക്കുമ്പോൾ, ആരാധകരോട് നന്ദി ചൊല്ലി മോഹൻ ലാൽ

തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് മോഹൻലാൽ ഈ വിവരം പുറത്ത് വിട്ടത്.

50 കോടി കടന്ന് മുന്തിരിവളളികൾ തളിർക്കുമ്പോൾ, ആരാധകരോട് നന്ദി ചൊല്ലി മോഹൻ ലാൽ

മോഹൻലാൽ ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ 50 കോടി ക്ലബിൽ എത്തി. തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ മോഹൻലാൽ ആണ് ഈ വിവരം പുറത്ത് വിട്ടത്. കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന ചിത്രം തിയേറ്റിൽ ഇപ്പോഴും പ്രദർശനം തുടരുകയാണ്

സിനിമ 50 കോടി ക്ലബിലെത്തിയതിൽ ആരാധകരോട് മോഹൻലാൽ നന്ദി പറഞ്ഞു. ജനുവരിയിൽ റിലീസ് ചെയ്ത ചിത്രം ഇപ്പോഴും തിയേറ്റിൽ​ നിറഞ്ഞ സദ്ദസിലാണ് പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നത്. മോഹൻലാലിന്റെ തുടർച്ചയായ നാലാം ചിത്രമാണ് 50 കോടി ക്ലബ് കടക്കുന്നത്, നേരത്തെ ജനത ഗ്യാരേജ്, ഒപ്പം, പുലിമുരുകൻ എന്നീ ചിത്രങ്ങളും 50 കോടി ക്ലബ് കടന്നിരുന്നു.

ഇന്നലെ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തമിഴ് വെബ്സൈറ്റുകളിലാണ് ചിത്രത്തിന്റെ വ്യാജപകർപ്പ് പ്രത്യക്ഷപ്പെട്ടത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mohan lals new movie munthirivallikal thalirkumbol cross 50 crore club