Madhuraraja Moha Mundiri Song: മമ്മൂട്ടി ചിത്രം ‘മധുരരാജ’ യിലെ ഐറ്റം ഡാന്‍സ് നമ്പര്‍ ‘മോഹമുന്തിരി’ യൂട്യൂബില്‍ ട്രെന്‍ഡിംഗ് ആവുന്നു. ഇന്നലെ വൈകിട്ട് റിലീസ് ചെയ്ത ഗാനം ഇതിനോടകം ആറുലക്ഷത്തോളം പേരാണ് കണ്ടിരിക്കുന്നത്. സണ്ണി ലിയോണിന്റെ നൃത്തമാണ് ഗാനത്തിന്റെ ഹൈലൈറ്റ്.ബി കെ ഹരിനാരായണന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ഗോപി സുന്ദറാണ്. സിത്താരയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Read More: നന്ദി മമ്മൂക്ക: ‘മധുരരാജ’യ്ക്ക് നന്ദി പറഞ്ഞ് സണ്ണി ലിയോണ്‍

മികച്ച പ്രതികരണം നേടി മുന്നേറുകയാണ് വൈശാഖ് സംവിധാനം ചെയ്ത ‘മധുരരാജ’. മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്ന ‘പോക്കിരി രാജ’യുടെ രണ്ടാം പതിപ്പായി എത്തിയ ‘മധുരരാജ’, ആദ്യ ഭാഗം റിലീസ് ചെയ്ത് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എത്തുന്നത്.

ആദ്യ ഭാഗം ‘പോക്കിരിരാജ’യെക്കാള്‍ മാസ്സും ആക്ഷനുമാണ് ‘മധുരരാജ’ എന്നാണ് ആരാധകരുടെ പക്ഷം. രാജയുടെ ഭാഷയില്‍ പറഞ്ഞാല്‍, ‘ഡബിള്‍ സ്‌ട്രോങ് അല്ല, ട്രിപ്പിള്‍ സ്‌ട്രോങ്’. ചിത്രത്തിന് മൂന്നാം ഭാഗം – ‘മിനിസ്റ്റര്‍ രാജ’ വരുന്നു എന്ന സൂചനകളും സംവിധായകന്‍ തരുന്നുണ്ട്.

‘മധുരരാജ’യിലെ തന്റെ ഗാനം ഏറ്റെടുത്ത ആരാധകര്‍ക്കും ചിത്രത്തിലെ താരം മെഗാസ്റ്റാര്‍ മമ്മൂട്ടിക്കും നന്ദി പറഞ്ഞ് ബോളിവുഡ് താരം സണ്ണി ലിയോണ്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഗാനത്തിന് ചുവടുവെക്കുകയും തന്റെ ഇന്‍ട്രോയ്ക്ക് ആര്‍പ്പു വിളിക്കുകയും ചെയ്യുന്ന ആരാധകരുടെ വീഡിയോയ്ക്കും നേരത്തെ സണ്ണി ലിയോണ്‍ നന്ദി പറഞ്ഞിരുന്നു.

madhuraraja item song, madhuraraja item dance, madhuraraja sunny song, madhuraraja sunny dance, madhuraraja sunny leone song download, madhuraraja sunny leone song, mammootty, mohanlal, item songs in malayalam, item dances in malayalam, മധുരരാജ മോഹമുന്തിരി, സണ്ണി ലിയോണ്‍, sunny leone, സണ്ണി ലിയോണ്‍, sunny leone mammootty, സണ്ണി മമ്മൂട്ടി, mammootty, മമ്മൂട്ടി, madhuraraja, മധുരരാജ, sunny leone madhuraraja, സണ്ണി ലിയോണ്‍ മധുരരാജ നൃത്തം, സണ്ണി ലിയോണ്‍ മധുരരാജ പാട്ട്, സണ്ണി ലിയോണ്‍ മധുരരാജ ഗാനം, സണ്ണി ലിയോണ്‍ മധുരരാജ ഐറ്റം ഡാന്‍സ്, sunny leone madhuraraja, sunny leone madhuraraja dance, sunny leone madhuraraja song, sunny leone madhuraraja item dance, iemalayalam

Sunny Leone thanks Mammootty for Madhuraraja

“ചിരിപ്പിച്ചും കയ്യടിപ്പിച്ചും കണ്ണു നനയിപ്പിച്ചുമെല്ലാം ഓരോ സീനിലും പ്രേക്ഷകരെ കൂടെ നടത്തുന്ന മമ്മൂട്ടി എന്ന താരം തന്നെയാണ് ‘മധുരരാജ’യുടെ ഹൈലൈറ്റ്. വെളള മുണ്ടും അംഗവസ്ത്രവും സിംഹത്തല പതിച്ച മാലയും ഒക്കെയണിഞ്ഞ് അടിമുടി സ്റ്റൈലിഷ് ലുക്കിൽ വന്നിറങ്ങുന്ന മധുരരാജയുടെ മുറി ഇംഗ്ലീഷ് പ്രേക്ഷകരിൽ പഴയതിലും ചിരിയുണർത്തും.

‘രാജ സൊല്ലതുതാൻ സെയ്‌വ, സെയ്‌വത് മട്ടും താൻ സൊല്ലുവ’ എന്ന മാസ് ഡയലോഗിന്റെ സഞ്ചരിക്കുന്ന ഉദാഹരണമാണ് ‘മധുരരാജ’യിലെ മമ്മൂട്ടി. പറഞ്ഞ വാക്കിന് വില നൽകുന്ന ഒരു ഹീറോയോട് തോന്നുന്ന ബഹുമാനം തന്നെയാണ് രാജയോട് പ്രേക്ഷകനു തോന്നുക. ഒപ്പം കില്ലാടി ഇമേജിനപ്പുറം അയാളുടെ ഇമോഷൻസിനും ബന്ധങ്ങൾക്കുമെല്ലാം പ്രാധാന്യം നൽകുന്നുണ്ട് തിരക്കഥ. തമാശ രംഗങ്ങളിലും സ്റ്റണ്ടിലുമെല്ലാം ഒരുപോലെ തിളങ്ങുകയാണ് താരം. പലപ്പോഴും ഒരു ഒരു സ്പൂഫ് നായകനെ ഓർമ്മിപ്പിക്കുന്നുണ്ട് രാജ എന്ന കഥാപാത്രം. രാജയുടെ തന്നെ ഡയലോഗുകൾ കടമെടുത്താൽ, എവിടേലും ഇടിച്ചു നിൽക്കും വരെ ബെല്ലും ബ്രേക്കുമില്ലാതെ ഓടികൊണ്ടിരിക്കുന്ന ഒരു വണ്ടിയാണ് അയാൾ.

Read more: മധുരരാജ’യല്ല സിംഹരാജ; മമ്മൂട്ടിയുടെ സ്റ്റൈൽ ട്രെൻഡാവുന്നു

madhuraraja item song, madhuraraja item dance, madhuraraja sunny song, madhuraraja sunny dance, madhuraraja sunny leone song download, madhuraraja sunny leone song, mammootty, mohanlal, item songs in malayalam, item dances in malayalam, മധുരരാജ മോഹമുന്തിരി, സണ്ണി ലിയോണ്‍

‘പോക്കിരിരാജ’യേക്കാൾ മേക്കിംഗിൽ മികവു പുലർത്തുന്ന ചിത്രമാണ് ‘മധുരരാജ’. ഒമ്പതു വർഷം കൊണ്ട് സിനിമയുടെ സാങ്കേതിക വശങ്ങളിൽ വന്ന മാറ്റങ്ങളുടെയെല്ലാം ഗുണവശങ്ങൾ നല്ല രീതിയിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട് സംവിധായകൻ വൈശാഖ്. മംഗളവനം എന്ന പക്ഷിസങ്കേതം അടുത്തിടെ ഏറെ നിഗൂഢസൗന്ദര്യത്തോടെ കാണുന്നത് ‘മധുരരാജ’യിലാണ്,” ‘മധുരരാജ’ ഇന്ത്യന്‍ എക്ഷ്പ്രെസ്സ് റിവ്യൂവില്‍ ധന്യ വിളയില്‍ വിലയിരുത്തിയത് ഇങ്ങനെ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook