Latest News
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍

പ്രിയ വാര്യരല്ല, ബോളിവുഡിനെ മയക്കാന്‍ പോകുന്ന സുന്ദരി ഇതാണ്

പ്രിയ വാര്യര്‍ ഉള്‍പ്പടെയുള്ള പുതുമുഖങ്ങളെയെല്ലാം പ്രതീക്ഷയോട് കൂടി കാണുമ്പോള്‍ തന്നെ, ഹിന്ദി സിനിമാ ലോകം അതീവ ഉത്സാഹത്തോടെ ഉറ്റു നോക്കുന്ന നായികാ പ്രവേശമാണ് പരസ്യ മോഡല്‍ സഞ്ജന സാംഗിയുടേത്.

Sanjana Sanghi

‘ഒരു അഡാറ് ലവ്’ എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി’ ഗാനത്തിലൂടെ ‘ഇന്‍സ്റ്റന്റ് ഹിറ്റ്‌’ ആയ മലയാളി പെണ്‍കുട്ടി പ്രിയ വാര്യരുടെ ബോളിവുഡ് പ്രവേശനത്തെക്കുറിച്ച് വലിയ ആകാംക്ഷയും പ്രതീക്ഷയും നില നില്‍ക്കെത്തന്നെ, നായികയായി അവര്‍ പരിഗണിക്കപ്പെടുന്നു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്ന രോഹിത് ഷെട്ടിയുടെ പുതിയ ചിത്രമായ ‘സിംബാ’യില്‍ പ്രിയ ഉണ്ടാവില്ല എന്നാണ് അറിയുന്നത്.  ചിത്രത്തിലെ നായിക സാറാ അലി ഖാനായിരിക്കും എന്ന് നിര്‍മ്മാതാക്കള്‍ ധര്‍മ്മാ പ്രൊഡക്ഷന്‍സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ബോളിവുഡിലെ യുവ താരം രണ്‍വീര്‍ സിങ് ആണ് ‘സിംബാ’യിലെ നായകന്‍. ജൂനിയര്‍ എന്‍ടിആര്‍ നായകനായ ‘ടെംമ്പര്‍’ എന്ന തെലുങ്ക്‌ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിലേക്കാണ് പ്രിയ വാര്യര്‍, ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ എന്നിവര്‍ പരിഗണിക്കപ്പെട്ടത്. ഇപ്പോള്‍ ചിത്രത്തില്‍ നായികയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സാറാ അലി ഖാന്‍, സൈഫ് അലി ഖാന്‍-അമൃതാ സിങ് എന്നിവരുടെ മകളാണ്.

ഈ നായികമാരെയെല്ലാം ബോളിവുഡ് പ്രതീക്ഷയോട് കൂടി കാണുമ്പോള്‍ തന്നെ, ഹിന്ദി സിനിമാ ലോകം ഉത്സാഹത്തോടെ ഉറ്റു നോക്കുന്ന മറ്റൊരു നായികാ പ്രവേശവും വൈകാതെ ഉണ്ടാകും. മോഡലിങ് രംഗത്ത് പ്രശസ്തയായ ഡല്‍ഹി സ്വദേശിനി സഞ്ജന സാംഗിയുടേതാണത്.

സുശാന്ത് സിങ് രാജ്പുത് നായകനാകുന്ന ചിത്രത്തിലൂടെയാണ് സഞ്ജന നായികയായി എത്തുന്നത്‌. ‘ദി ഫാള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സ്’ എന്ന ഹോളിവുഡ് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പാണ്‌ ചിത്രം. സംവിധാനം ചെയ്യുന്നത് ബോളിവുഡിലെ കാസ്റ്റിങ് ഡയറക്ടര്‍ ആയ മുകേഷ് ചാബ്ര. അദ്ദേഹത്തിന്‍റെ ആദ്യ ചിത്രമാണിത്. എ.ആര്‍.റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. ഫോക്സ് സ്റ്റാര്‍ ഇന്ത്യ ആണ് നിര്‍മ്മാതാക്കള്‍.

പരസ്യ രംഗത്ത് സജീവമായിരുന്ന സഞ്ജന ചില ബോളിവുഡ് ചിത്രങ്ങളില്‍ ചെറിയ വേഷങ്ങില്‍ എത്തിയിട്ടുണ്ട്. ഇംതിയാസ് അലിയുടെ ‘റോക്ക്സ്റ്റാര്‍’, ‘ഹിന്ദി മീഡിയം’, ‘ഫുക്ക്റെ റിട്ടേണ്‍സ്’ എന്നീ സിനിമകളില്‍ ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട് സഞ്ജന.

മോഡലിങ് പരസ്യ രംഗത്ത് നിന്ന് വന്ന് ബോളിവുഡില്‍ ചുവടുറപ്പിച്ച ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര എന്നിവരുടെ പിന്‍ഗാമിയാകുമോ സഞ്ജന എന്നതാണ് ഹിന്ദി സിനിമ ഉറ്റു നോക്കുന്നത്. നായികയായുള്ള സഞ്ജനയുടെ വരവിനെക്കുറിച്ചുള്ള അറിയിപ്പ് തന്നെ ഹിന്ദി സിനിമാ രംഗത്ത് വലിയ ആകാംഷയും ചലനവും സൃഷ്ടിച്ചു കഴിഞ്ഞു.

സഞ്ജന സാംഗിയുയുടെ ചിത്രങ്ങള്‍ കാണാം.

Sanjana Sanghi

Sanjana Sanghi

Sanjana Sanghi

Sanjana Sanghi

Sanjana Sanghi

Sanjana Sanghi

ചിത്രങ്ങള്‍: ഇന്‍സ്റ്റഗ്രാം

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Model sanjana sanghi debut with sushant singh rajput sara ali khan replaces priya warrier janhavi kapoor in rohit shetty simmba

Next Story
ശ്രീദേവി ചെയ്യാനിരുന്ന ആ വേഷം ഇനി മാധുരി ചെയ്യുംSridevi, Madhuri Dixit
The moderation of comments is automated and not cleared manually by malayalam.indianexpress.com