തന്റെ അഭിമുഖം വളച്ചൊടിച്ച് വ്യാജരീതിയിൽ വാർത്ത കൊടുത്തതിനെതിരെ നടിയും മോഡലുമായ മെറീന മൈക്കിൾ. മെറീന ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖം ചില ഓൺലൈൻ മാധ്യമങ്ങൾ വളച്ചൊടിച്ച് നൽകുകയായിരുന്നു. ഇതിനെതിരെ ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് മെറീന പ്രതികരിച്ചത്. മോഡലിങ് രംഗത്തെയും അവിടെ പ്രവർത്തിക്കുന്നവരെയും മോശമാക്കി പറഞ്ഞിട്ടില്ലെന്ന് മെറീന പറഞ്ഞു. കുറച്ച് നാളുകള്‍ക്ക് മുന്‍പ് മാതൃഭൂമി ഗൃഹലക്ഷ്മിയ്ക്ക് ഒരു അഭിമുഖം നല്‍കിയിരുന്നു. ആ അഭിമുഖം വളച്ചൊടിച്ചാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് മെറീന പറഞ്ഞു.

മോഡലിങ് രംഗത്ത് നിന്ന് എനിക്ക് വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. എനിക്ക് ലഭിച്ച ഗ്രൂമിങ് കാരണം ചില പ്രശ്‌നങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. മോഡലിങ്ങലിലേക്ക് ഒരുപാട് നല്ല കുടുംബങ്ങളിൽ നിന്നുള്ള കുട്ടികള്‍ വരുന്നുണ്ട്. ഇല്ലാത്ത കാര്യങ്ങള്‍ എഴുതുന്നവര്‍ ഒരു കാര്യം ആലോചിച്ചു നോക്കൂ. എന്റെ കൂടെ ജോലി ചെയ്യുന്നവരെ അത് എത്രമാത്രം വേദനിപ്പിച്ചു കാണും. അവര്‍ എന്നെപ്പറ്റി എന്ത് കരുതും. ഞാന്‍ പറയാത്ത കാര്യങ്ങള്‍ക്ക് കൂടിയാണെങ്കിലും ആര്‍ക്കെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നുവെന്നും മെറീന ഫെയ്​സ്ബുക്ക് ലൈവിൽ പറഞ്ഞു.

”മോഡലിങ് രംഗത്തുവന്ന് 3 വർഷങ്ങൾ ആയിരിക്കുന്നു. എന്നോടൊപ്പം മോഡലിങ് ചെയ്ത യുവതികൾ പലരും ആണുങ്ങളോടൊപ്പം പാർട്ടികളിൽ പോയി വരുന്നത് ദൈനംദിന കാഴ്ചയാണ്. അവർക്ക് മദ്യവും പുരുഷന്റെ ചൂടും വേണം” ഇതായിരുന്നു മെറീന പറഞ്ഞതായിട്ട് ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ