scorecardresearch

ഇത് ലജ്ജാകരം, റിമിയും വിജയ് യേശുദാസും റമ്മി പരസ്യങ്ങളിൽ നിന്നും പിന്മാറണം: കെ ബി ഗണേഷ് കുമാർ

പരസ്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് സെലിബ്രിറ്റികളെ തടയുന്നതിനായി സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഗണേഷ് ആവശ്യപ്പെട്ടു

പരസ്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് സെലിബ്രിറ്റികളെ തടയുന്നതിനായി സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഗണേഷ് ആവശ്യപ്പെട്ടു

author-image
Entertainment Desk
New Update
MLA KB Ganesh Kumar, Rimi Tomy, Vijay Yesudas, Online Rummy ads

ഓണ്‍ലൈന്‍ റമ്മി കളിയുടെ പരസ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സെലിബ്രിറ്റികള്‍ക്ക് എതിരെ കെ.ബി ഗണേഷ് കുമാര്‍. റിമി ടോമി, വിജയ് യേശുദാസ്, ലാല്‍ എന്നിവര്‍ക്ക് നേരെയാണ് ഗണേഷ് കുമാറിന്റെ പരാമര്‍ശം. ഇത്തരം പരസ്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് സെലിബ്രിറ്റികളെ തടയുന്നതിനായി സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഗണേഷ് ആവശ്യപ്പെട്ടു. നിയമസഭയില്‍ ഓണ്‍ലൈന്‍ ഗെയിമുകളെയും ആപ്പുകളെയും കുറിച്ചുളള ചര്‍ച്ചക്കിടയിലാണ് ഗണേഷ് കുമാറിന്റെ പരാമര്‍ശം.

Advertisment

"പരസ്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് ഇവരെ തടയുന്നതിനായി സാംസ്‌കാരിക മന്ത്രി ഇടപ്പെടണം. നമ്മുടെ ആദരണീയരായ കലാകാരന്മാരും ഇത്തരം പരസ്യങ്ങളുടെ ഭാഗമാകുന്നത് ലജ്ജ ഉണ്ടാക്കുന്ന കാര്യമാണ്.വിജയ് യേശുദാസ്, റിമി ടോമി എന്നിവരെയെല്ലാം പരസ്യത്തില്‍ കണ്ടിട്ടുണ്ട്. എല്ലാവരോടും ബഹുമാനമാണ്. മാന്യന്മാര്‍ ഇത്തരം രാജ്യദ്രോഹ പരസ്യങ്ങളില്‍ നിന്ന് പിന്മാറണം,' ഗണേഷ് കുമാര്‍ പറഞ്ഞു.

നിയമം കൊണ്ട് പരസ്യത്തില്‍ അഭിനയിക്കുന്നവരെ തടയാനാകില്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍ മറുപടി നല്‍കി. സാംസ്‌കാരിക വിപ്ലവം വരേണ്ടത് പരസ്യത്തില്‍ അഭിനയിക്കുന്നവരുടെ മനസ്സിലാണ്. താരങ്ങളോട് അഭ്യര്‍ത്ഥിക്കാന്‍ മാത്രമേ നമുക്ക് ആകൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യങ്ങളില്‍ അഭിനയിക്കുന്നവര്‍ക്കു നേരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. റമ്മി കളിയിലൂടെ അനവധി പേര്‍ പറ്റിക്കപ്പെടുകയും അത് ആത്മഹത്യയ്ക്ക് വഴിവയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതിഷേധം ഉയർന്നത്.

Advertisment
Ganesh Kumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: