scorecardresearch
Latest News

കുഞ്ഞ് ലൂക്കയ്ക്ക് ഒപ്പം മിയ; ഓണചിത്രങ്ങൾ

കേരളസാരിയിൽ അതിസുന്ദരിയായ മിയയെ ആണ് ചിത്രത്തിൽ കാണാനാവുക

miya, miya son, miya with family onam photos

അടുത്തിടെയാണ് നടി മിയ ജോർജ് ഒരു​ ആൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയായ സന്തോഷം മിയ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന്റെ പേരെന്നും മിയ പരിചയപ്പെടുത്തിയിരുന്നു.

Read more: സകുടുംബം ഓണാഘോഷം; ചിത്രങ്ങളുമായി പൂർണിമ ഇന്ദ്രജിത്ത്

മകനൊപ്പമുള്ള ഓണചിത്രം പങ്കുവയ്ക്കുകയാണ് മിയ ഇപ്പോൾ. കേരളസാരിയിൽ അതിസുന്ദരിയായ മിയയെ ആണ് ചിത്രത്തിൽ കാണാനാവുക.

2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്‍. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും താൽക്കാലികമായി ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു മിയ. തുടർന്നും അഭിനയിക്കുന്നതിൽ അശ്വിന് പ്രശ്നങ്ങളില്ലെന്നും താൻ സിനിമ വിടുന്നില്ലെന്നും വിവാഹസമയത്ത് തന്നെ മിയ വ്യക്തമാക്കിയിരുന്നു. ലോക്ക്ഡൗൺ സമയത്തായിരുന്നു മിയയുടെ വിവാഹം.

Read more: മിയയുടെ വീട് പരിചയപ്പെടുത്തി ജിപി; വീഡിയോ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Miya with her family onam photos