Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

മമ്മായ്ക്ക് ഇപ്പോഴും ഞാൻ കുഞ്ഞാവ; ജന്മദിനാശംസകളുമായി മിയ

വിവാഹശേഷവും സോഷ്യൽ മീഡിയയിൽ സജീവമാണ് മിയ

miya, ie malayalam

ലോക്ക്ഡൗൺ കാലത്തായിരുന്നു നടി മിയയുടെ വിവാഹം. അശ്വിൻ ഫിലിപ്പും മിയയുമായുളള വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ ട്രെൻഡായിരുന്നു. വിവാഹ ശേഷവും അഭിനയം തുടരുമെന്നാണ് വിവാഹ ദിനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മിയ നൽകിയ മറുപടി.

വിവാഹശേഷവും സോഷ്യൽ മീഡിയയിൽ സജീവമാണ് മിയ. അമ്മയ്ക്ക് ജന്മദിനാശംകൾ നേർന്നുകൊണ്ട് പോസ്റ്റിട്ടിരിക്കുകയാണ് മിയ. കുഞ്ഞാവയെന്നപോലെയാണ് അമ്മ ഇപ്പോഴും തന്നെ ചേർത്തുനിർത്താറുളളതെന്നും അത് താൻ ഇഷ്ടപ്പെടുന്നുവെന്നും മിയ എഴുതിയിട്ടുണ്ട്.

 

View this post on Instagram

 

A post shared by miya (@meet_miya)

ടെലിവിഷനിലൂടെയാണ് മിയ അഭിനയ രംഗത്തേക്ക് എത്തുന്നത്. ‘അൽഫോൺസാമ്മ’ സീരിയലിൽ പ്രധാന വേഷത്തെ അവതരിപ്പിച്ച മിയ ‘ഡോക്ടർ ലവ്,’ ‘ഈ അടുത്ത കാലത്ത്,’ ‘നവാഗതർക്ക് സ്വാഗതം,’ ‘തിരുവമ്പാടി തമ്പാൻ’ തുടങ്ങിയ സിനിമകളിൽ വേഷങ്ങൾ ചെയ്തു. ‘ചേട്ടായീസ്’ എന്ന സിനിമയിലൂടെ നായികയായി. ‘റെഡ് വൈന്‍,’ ‘മെമ്മറീസ്,’ ‘വിശുദ്ധന്‍,’ ‘മിസ്റ്റര്‍ ഫ്രോഡ്,’ ‘അനാര്‍ക്കലി,’ ‘പാവാട,’ ‘ബോബി,’ ‘പട്ടാഭിരാമന്‍,’ ‘ബ്രദേഴ്‌സ് ഡേ,’ ‘ഡ്രൈവിങ് ലൈസന്‍സ്’ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.

 

View this post on Instagram

 

A post shared by miya (@meet_miya)

 

View this post on Instagram

 

A post shared by miya (@meet_miya)

 

View this post on Instagram

 

A post shared by miya (@meet_miya)

Read More: സിനിമ വിടുന്നില്ല, ഇനിയും അഭിനയിക്കും; വിവാഹത്തിനു ശേഷം പ്രതികരണവുമായി മിയ

തമിഴിൽ ‘അമര കാവ്യം,’ ‘ഇൻട്രു നേട്ര് നാളൈ,’ ‘വെട്രിവേൽ,’ ‘ഒരു നാൾ കൂത്ത്,’ ‘റം,’ ‘യെമൻ’ എന്നീ സിനിമകളിലും തെലുങ്കിൽ ‘ഉംഗരാല രാംബാബു’ എന്ന സിനിമയിലും അഭിനയിച്ചു. മലയാളത്തിൽ ‘അൽ മല്ലു’ ഈ ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി മിയ വേഷമിട്ടത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Miya wishing mother on her birthday

Next Story
‘ഷമ്മിയുടെ ഭാര്യയും ഹീറോയാടാ’; രസകരമായ ചിത്രം പങ്കുവച്ച് നസ്രിയ
The moderation of comments is automated and not cleared manually by malayalam.indianexpress.com