മലയാളികളുടെ പ്രിയനടിയാണ് മിയ. മകൾ ലൂക്കയുടെ ജനനത്തോടനുബന്ധിച്ച് സിനിമയില്‍ നിന്ന് മാറിനിന്ന മിയ വീണ്ടും അഭിനയത്തിൽ സജീവമാകുകയാണ്. മിയ അഭിനയിക്കുന്ന തമിഴ് ചിത്രം ‘കോബ്ര’ റിലീസിനൊരുങ്ങുകയാണ്.
സിനിമയിൽ മാത്രമല്ല, ടെലിവിഷൻ പരിപാടികളിലും നിറഞ്ഞുനിൽക്കുകയാണ് മിയ ഇപ്പോൾ. സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന ‘ ഡാന്‍സ് കേരള ഡാന്‍സ്’ എന്ന റിയാലിറ്റി ഷോയുടെ വിധികര്‍ത്താക്കളിൽ ഒരാൾ കൂടിയാണ് മിയ.
സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് മിയ. ചിത്രങ്ങളും റീൽ വീഡിയോസുമെല്ലാം ഇടയ്ക്ക് മിയ ഷെയർ ചെയ്യാറുണ്ട്. സാരിയിൽ സുന്ദരിയായ ഏതാനും ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് മിയ ഇപ്പോൾ. ചിത്രങ്ങൾക്ക് ഒപ്പം തന്നെ ചിത്രത്തിന്റെ ക്യാപ്ഷനും ശ്രദ്ധ നേടുകയാണ്. “സാരിയാൽ നാരി ശോഭിതെ, നാരിയാൽ സാരി ശോഭിതെ. ക്യാപ്ഷൻ കടപ്പാട്: അമ്മ,” എന്നാണ് മിയ കുറിച്ചത്. സാരിയാൽ സ്ത്രീയും സ്ത്രീയാൽ സാരിയും ശോഭിക്കുമെന്നാണ് ക്യാപ്ഷന്റെ അർത്ഥം.
സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാര്‍ നിർമ്മിച്ച് ആർ. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്രായിൽ ചിയാൻ വിക്രം ആണ് നായകൻ. ഇമൈക്ക നൊടികൾ, ഡിമാൻഡി കോളനി എന്നീ സൂപ്പർഹിറ്റ് സിനിമകൾക്ക് ശേഷം അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കോബ്ര’. കെജിഎഫിലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായിക.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ ഇർഫാൻ പത്താൻ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. മലയാളി താരങ്ങളായ റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ ജോർജ്, കനിഹ, പദ്മപ്രിയ, മാമുക്കോയ, ബാബു ആന്റണി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. എ.ആർ. റഹ്മാന്റെ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
Read more: കളിപ്പാട്ടമെന്തിന്, അമ്മയുടെ മൂക്കും മുടിയുമുണ്ടല്ലോ?; കുഞ്ഞു ലൂക്കയുമായി മിയ, ചിത്രങ്ങൾ