കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ സർക്കാരിനും ആരോഗ്യപ്രവർത്തകർക്കും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുകയാണ് മലയാളസിനിമാലോകത്തെ പ്രതിഭകളും. സർക്കാരിന്റെ ബോധവത്കരണ പ്രവർത്തനങ്ങളുടെയൊക്കെ ഭാഗമായി പ്രവർത്തിക്കുന്ന സെലബ്രിറ്റികളെല്ലാം തന്നെ തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ കൊറോണ അനുബന്ധിയായ വാർത്തകളും ജാഗ്രതാനിർദേശങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രവർത്തനങ്ങളിലും പങ്കാളികളാണ്. ഹോം ക്വാറന്റെയിനിൽ കഴിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ആളുകളെ ബോധവത്കരിക്കുന്ന ഒരു വീഡിയോ ആണ് മിയ ഇപ്പോൾ പങ്കുവയ്ക്കുന്നത്.

ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി കോട്ടയം, ആരോഗ്യ കേരളം നാഷണൽ ഹെൽത്ത് മിഷൻ, ആരോഗ്യവകുപ്പ് എന്നിവർ ചേർന്നാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

ഹോം ക്വാറന്റെയിനിൽ കഴിയുന്നവരും അവരുടെ കുടുംബാംഗങ്ങളും പാലിക്കേണ്ട ജാഗ്രതാനിർദേശങ്ങളെ വസ്തുനിഷ്ഠമായും വ്യക്തമായും തന്നെ മിയ വീഡിയോയിൽ അവതരിപ്പിക്കുന്നുണ്ട്.

Read more: കോവിഡ് 19: പ്രതിരോധത്തിനു താരങ്ങളിറങ്ങും; സന്നദ്ധസേനയുടെ ഭാഗമാകാന്‍ ടൊവിനോയും സണ്ണിവെയ്‌നും പൂര്‍ണിമയും

ഹോം ക്വാറന്റെയിനിൽ കഴിയുന്നവരുടെയും കൊറോണ സ്ഥിതീകരിച്ചവരുടെയുമൊക്കെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും ആശ്വാസം പകരാനും കൗൺസിലിംഗ് നൽകാനുമായി നടത്തുന്ന പ്രവർത്തനങ്ങളിലും ഒട്ടുമിക്ക താരങ്ങളും ഭാഗവാക്കായി പ്രവർത്തിക്കുന്നുണ്ട്. മഞ്ജു വാര്യർ, പൂർണിമ ഇന്ദ്രജിത്ത്, സണ്ണി വെയ്ൻ, പൂർണിമ എന്നിവർക്കൊപ്പം തന്നെ മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർസ്റ്റാറുകളും സർക്കാരിന്റെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗവാക്കായി പ്രവർത്തിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook