വിവാഹിതയാകാനുളള ഒരുക്കത്തിലാണ് മിയ ജോർജ്. കഴിഞ്ഞ മാസമായിരുന്നു മിയയുടെ വിവാഹ നിശ്ചയം. കോട്ടയം സ്വദേശിയായ അശ്വിനാണ് വരൻ. ബിസിനസുകാരനാണ്. ലോക്ക്ഡൗൺ ആയതിനാൽ വളരെ ലളിതമായിട്ടായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകൾ.
കൊറോണയുുടെ സാഹചര്യത്തിൽ വിവാഹം ഉടനുണ്ടാവില്ലെന്ന് മിയയുടെ കുടുംബം അറിയിച്ചിരുന്നു. എന്നാൽ മിയയുടെ വിവാഹ ഒരുക്കങ്ങൾ തുടങ്ങിയെന്ന തരത്തിലുളള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മിയ വെഡ്ഡിങ് ഷോപ്പിങ്ങിലാണെന്ന തരത്തിൽ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
Read Also: മിയ-അശ്വിൻ വിവാഹ നിശ്ചയ ചിത്രങ്ങൾ കാണാം
ഒരു ഷോപ്പിനുളളിൽ പല ഡിസൈനിലുളള സാരികൾ ഉടുത്തുനോക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചിത്രങ്ങൾ കണ്ട ആരാധകർ ചോദിക്കുന്നത് വിവാഹം എന്നാണെന്നും ഒരുക്കങ്ങൾ തുടങ്ങിയോ എന്നുമാണ്. നിരവധി പേർ താരത്തിന് ആശംസകളും അറിയിച്ചിട്ടുണ്ട്. അതേസമയം, മിയയുടെ വിവാഹം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും തന്നെ പുറത്തുവന്നിട്ടില്ല.
ടെലിവിഷനിലൂടെയാണ് മിയ അഭിനയ രംഗത്തേക്ക് എത്തുന്നത്. ‘അൽഫോൺസാമ്മ’ സീരിയലിൽ പ്രധാന വേഷത്തെ അവതരിപ്പിച്ച മിയ ‘ഡോക്ടർ ലവ്,’ ‘ഈ അടുത്ത കാലത്ത്,’ ‘നവാഗതർക്ക് സ്വാഗതം,’ ‘തിരുവമ്പാടി തമ്പാൻ’ തുടങ്ങിയ സിനിമകളിൽ വേഷങ്ങൾ ചെയ്തു. ‘ചേട്ടായീസ്’ എന്ന സിനിമയിലൂടെ നായികയായി. ‘റെഡ് വൈന്‍,’ ‘മെമ്മറീസ്,’ ‘വിശുദ്ധന്,’ ‘മിസ്റ്റര്‍ ഫ്രോഡ്,’ ‘അനാര്‍ക്കലി,’ ‘പാവാട,’ ‘ബോബി,’ ‘പട്ടാഭിരാമന്,’ ‘ബ്രദേഴ്സ് ഡേ,’ ‘ഡ്രൈവിങ് ലൈസന്‍സ്’ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.
തമിഴിൽ ‘അമര കാവ്യം,’ ‘ഇൻട്രു നേട്ര് നാളൈ,’ ‘വെട്രിവേൽ,’ ‘ഒരു നാൾ കൂത്ത്,’ ‘റം,’ ‘യെമൻ’ എന്നീ സിനിമകളിലും തെലുങ്കിൽ ‘ഉംഗരാല രാംബാബു’ എന്ന സിനിമയിലും അഭിനയിച്ചു. മലയാളത്തിൽ ‘അൽ മല്ലു’ ഈ ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി മിയ വേഷമിട്ടത്.