ലോക്ക്ഡൗൺ കാലത്തായിരുന്നു നടി മിയ ജോർജും അശ്വിൻ ഫിലിപ്പും തമ്മിലുളള വിവാഹം. സോഷ്യൽ മീഡിയയിൽ വിവാഹശേഷവും സജീവമായ താരമാണ് മിയ. ഇടയ്ക്ക് അശ്വിനൊപ്പമുളള ചിത്രങ്ങളും മിയ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. തങ്ങൾ ആദ്യമായി കണ്ടുമുട്ടിയിട്ട് ഒരു വർഷം തികഞ്ഞതിന്റെ സന്തോഷവും സോഷ്യൽ മീഡിയയിലൂടെ പങ്കിടുകയാണ് മിയ.
കഴിഞ്ഞ വർഷം മാർച്ച് 19 നായിരുന്നു മിയയും അശ്വിനും ആദ്യമായി കണ്ടത്. ”കഴിഞ്ഞ വര്‍ഷം ഇതേ ദിവസമായിരുന്നു ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയത്. ഈ വര്‍ഷം മുഴുവന്‍ എങ്ങനെയായിരുന്നുവെന്ന് വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല. സന്തോഷകരമായ ഈ വർഷത്തിനും ഇത്രയും നല്ലൊരാളെ തന്നതിനും ദൈവത്തിനോട് നന്ദി,” മിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഭാമയും ശിവദയും അടക്കമുളള താരങ്ങളും ആരാധകരും മിയയ്ക്കും അശ്വിനും ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
View this post on Instagram
അടുത്തിടെ, ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് ഷോയിലെത്തിയ മിയ വിവാഹശേഷമുളള പ്രധാന മാറ്റം എന്താണെന്ന് പറഞ്ഞിരുന്നു. വീടു മാറിയെന്നുളളതാണ് വിവാഹശേഷമുണ്ടായ പ്രധാന മാറ്റമെന്നാണ് മിയ പറഞ്ഞത്. ജീവിതത്തിൽ ചിട്ടകളൊന്നും ഫോളോ ചെയ്യുന്ന ആളായിരുന്നില്ല താനെന്നും ഇപ്പോൾ ചെറുതായി അതിൽ മാറ്റം വന്നിട്ടുണ്ടെന്നും മിയ പറഞ്ഞു.
View this post on Instagram
View this post on Instagram
Read More: വിവാഹശേഷമുളള പ്രധാന മാറ്റമെന്ത്? മറുപടിയുമായി മിയ
ലോക്ക്ഡൗൺ സമയത്തായിരുന്നു വിവാഹമെന്നതിനാൽ ഹണിമൂണിനൊന്നും പോയില്ലെന്ന് മിയ ഷോയിലെത്തിയപ്പോൾ പറഞ്ഞു. ഹണിമൂണിനെന്നല്ല, ഒരിടത്തേക്കും യാത്ര പോയില്ലെന്നും മിയ പറഞ്ഞു. പാലായിലെ തന്റെ വീട്ടിലേക്കും തിരിച്ച് ഭർത്താവിന്റെ വീട്ടിലേക്കും മാത്രമായിരുന്നു വിവാഹശേഷമുളള തന്റെ യാത്രകളെന്നും മിയ വ്യക്തമാക്കി.