മലയാളികളുടെ പ്രിയനടിയാണ് മിയ. മകന്‍ ലൂക്കയുടെ ജനനത്തോടനുബന്ധിച്ച് സിനിമയില്‍ നിന്ന് മാറിനിന്ന മിയ വീണ്ടും അഭിനയത്തിൽ സജീവമാകുകയാണ്. അർജുൻ അശോകൻ ചിത്രം ‘പ്രണയവിലാസം’ ആണ് മിയയുടെ പുതിയ ചിത്രം.
സിനിമയിൽ മാത്രമല്ല, ടെലിവിഷൻ പരിപാടികളിലും നിറഞ്ഞുനിൽക്കുകയാണ് മിയ ഇപ്പോൾ. സീ കേരളത്തില്‍ സംപ്രേഷണം ചെയ്തിരുന്ന ‘ ഡ്രാമ ജൂനിയർ’ എന്ന റിയാലിറ്റി ഷോയുടെ വിധികര്‍ത്താക്കളിൽ ഒരാളായിരുന്നു മിയ.
സോഷ്യൽ മീഡിയയിൽ സജീവമായ മിയ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഭർത്താവിനും മകനുമൊപ്പമുള്ള ചിത്രങ്ങളാണ് താരം ഷെയർ ചെയ്തത്. “കുഞ്ഞിനൊപ്പം ഒരു ചിത്രം ക്ലിക്കു ചെയ്യാൻ ശ്രമിക്കുന്ന മാതാപിതാക്കളുടെ പോരാട്ടം” എന്നാണ് ചിത്രത്തിനു മിയ നൽകിയ അടികുറിപ്പ്.
2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്‍. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും താൽക്കാലികമായി ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു മിയ. തുടർന്നും അഭിനയിക്കുന്നതിൽ അശ്വിന് പ്രശ്നങ്ങളില്ലെന്നും താൻ സിനിമ വിടുന്നില്ലെന്നും വിവാഹസമയത്ത് തന്നെ മിയ വ്യക്തമാക്കിയിരുന്നു. ലോക്ക്ഡൗൺ സമയത്തായിരുന്നു മിയയുടെ വിവാഹം.