നടി മിയ ജോർജിന്റെ വിവാഹ നിശ്ചയം നടന്നു. പ്രതിശ്രുത വരന് കോട്ടയം സ്വദേശിയായ ബിസിനസുകാരൻ അശ്വിന്റെ വീട്ടിൽ വച്ച് കഴിഞ്ഞ ഞായറാഴ്ച (മേയ് 1) ആയിരുന്നു വിവാഹ നിശ്ചയ ചടങ്ങുകൾ. ചിത്രങ്ങള്‍ കാണാം.
Read Here: സ്നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി പറഞ്ഞ് മിയ, വിവാഹം സെപ്റ്റംബറില്‍
Read Also: മിയ ജോർജ് വിവാഹിതയാകുന്നു, വരൻ കോട്ടയം സ്വദേശി
”വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണ്. ഇന്നലെയായിരുന്നു നിശ്ചയം. കൊറോണയുടെ സാഹചര്യത്തിൽ വിവാഹം ഉടനെ ഉണ്ടാവില്ല. കുറച്ചു മാസങ്ങൾക്കു ശേഷമായിരിക്കും വിവാഹം” മിയയുടെ അമ്മ മിനി ജോർജ് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
ടെലിവിഷനിലൂടെയാണ് മിയ അഭിനയ രംഗത്തേക്ക് എത്തുന്നത്. ‘അൽഫോൺസാമ്മ’ സീരിയലിൽ പ്രധാന വേഷത്തെ അവതരിപ്പിച്ച മിയ ‘ഡോക്ടർ ലവ്,’ ‘ഈ അടുത്ത കാലത്ത്,’ ‘നവാഗതർക്ക് സ്വാഗതം,’ ‘തിരുവമ്പാടി തമ്പാൻ’ തുടങ്ങിയ സിനിമകളിൽ വേഷങ്ങൾ ചെയ്തു. ‘ചേട്ടായീസ്’ എന്ന സിനിമയിലൂടെ നായികയായി. ‘റെഡ് വൈന്‍,’ ‘മെമ്മറീസ്,’ ‘വിശുദ്ധന്,’ ‘മിസ്റ്റര്‍ ഫ്രോഡ്,’ ‘അനാര്‍ക്കലി,’ ‘പാവാട,’ ‘ബോബി,’ ‘പട്ടാഭിരാമന്,’ ‘ബ്രദേഴ്സ് ഡേ,’ ‘ഡ്രൈവിങ് ലൈസന്‍സ്’ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.
തമിഴിൽ ‘അമര കാവ്യം,’ ‘ഇൻട്രു നേട്ര് നാളൈ,’ ‘വെട്രിവേൽ,’ ‘ഒരു നാൾ കൂത്ത്,’ ‘റം,’ ‘യെമൻ’ എന്നീ സിനിമകളിലും തെലുങ്കിൽ ‘ഉംഗരാല രാംബാബു’ എന്ന സിനിമയിലും അഭിനയിച്ചു. മലയാളത്തിൽ ‘അൽ മല്ലു’ ഈ ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി മിയ വേഷമിട്ടത്. തമിഴിലും മലയാളത്തിലുമായി മൂന്നു ചിത്രങ്ങളിൽ മിയയുടേതായി ഒരുങ്ങുന്നുണ്ട്.