മകൻ ലൂക്കയുടെ ജനനത്തെ തുടർന്ന് സിനിമയില്‍ നിന്ന് മാറിനിന്ന നടി മിയ ജോർജ് വീണ്ടും അഭിനയത്തിൽ സജീവമാകുകയാണ്. മിയ അഭിനയിക്കുന്ന തമിഴ് ചിത്രം ‘കോബ്ര’ റിലീസിനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവവസം ചെന്നൈയിൽ വച്ചുനടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലും മിയ പങ്കെടുത്തിരുന്നു.
ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാൻ ചെന്നൈയിലേക്ക് നടത്തിയ യാത്രയ്ക്കിടെ പകർത്തിയ ദൃശ്യങ്ങൾ ചേർത്തുവച്ചുള്ള ഒരു വീഡിയോ കൊളാഷ് ഷെയർ ചെയ്തിരിക്കുകയാണ് മിയ ഇപ്പോൾ.
മിയയുടെ ഭർത്താവ് അശ്വിൻ ഫിലിപ്പിനെയും നടൻ ഷർജാനോ ഖാലിദിനെയും വീഡിയോയിൽ കാണാം.
സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാര്‍ നിർമ്മിച്ച് ആർ. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്രായിൽ ചിയാൻ വിക്രം ആണ് നായകൻ. ഇമൈക്ക നൊടികൾ, ഡിമാൻഡി കോളനി എന്നീ സൂപ്പർഹിറ്റ് സിനിമകൾക്ക് ശേഷം അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കോബ്ര’. കെജിഎഫിലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായിക.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ ഇർഫാൻ പത്താൻ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. മലയാളി താരങ്ങളായ റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ ജോർജ്, കനിഹ, പദ്മപ്രിയ, മാമുക്കോയ, ബാബു ആന്റണി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. എ.ആർ. റഹ്മാന്റെ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
Read more: കളിപ്പാട്ടമെന്തിന്, അമ്മയുടെ മൂക്കും മുടിയുമുണ്ടല്ലോ?; കുഞ്ഞു ലൂക്കയുമായി മിയ, ചിത്രങ്ങൾ