scorecardresearch
Latest News

പിറന്നാൾ ചിത്രം; മിയയെ ചേർത്തുപിടിച്ച് അശ്വിൻ

മിയയ്ക്ക് പിറന്നാളാശംസകളുമായി ഭർത്താവ് അശ്വിൻ

Miya George

മലയാളികളുടെ പ്രിയനടിയാണ് മിയ.മകന്‍ ലൂക്കയുടെ ജനനത്തോടനുബന്ധിച്ച് സിനിമയില്‍ നിന്ന് മാറിനിന്ന മിയ വീണ്ടും അഭിനയത്തിൽ സജീവമാകുകയാണ്. തമിഴ് ചിത്രം ‘കോബ്ര’യാണ്‌ മിയയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

സിനിമയിൽ മാത്രമല്ല, ടെലിവിഷൻ പരിപാടികളിലും നിറഞ്ഞുനിൽക്കുകയാണ് മിയ ഇപ്പോൾ. സീ കേരളത്തില്‍ സംപ്രേഷണം ചെയ്തിരുന്ന ‘ ഡാന്‍സ് കേരള ഡാന്‍സ്’ എന്ന റിയാലിറ്റി ഷോയുടെ വിധികര്‍ത്താക്കളിൽ ഒരാളായിരുന്നു മിയ.

മിയയുടെ പിറന്നാൾ ദിവസമായ ഇന്ന് ഭർത്താവ് അശ്വിൻ പങ്കുവച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. “ഹാപ്പി ബർത്ത്ഡെ വൈഫീ” എന്നാണ് അശ്വിൻ ചിത്രത്തിനു താഴെ കുറിച്ചത്. ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രമാണ് അണിഞ്ഞിരിക്കുന്നത്. ചിത്രത്തിനു താഴെ ആരാധകരും ആശംസ അറിയിക്കുന്നുണ്ട്.

2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്‍. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും താൽക്കാലികമായി ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു മിയ. തുടർന്നും അഭിനയിക്കുന്നതിൽ അശ്വിന് പ്രശ്നങ്ങളില്ലെന്നും താൻ സിനിമ വിടുന്നില്ലെന്നും വിവാഹസമയത്ത് തന്നെ മിയ വ്യക്തമാക്കിയിരുന്നു. ലോക്ക്ഡൗൺ സമയത്തായിരുന്നു മിയയുടെ വിവാഹം.

തൃഷ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ദി റോഡ്’ ആണ് മിയയുടെ പുതിയ ചിത്രം. അരുൺ വസീകരന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സന്തോഷ് പ്രതാപ്, മിയ ജോർജ്, എം എസ് ഭാസ്കർ, വേല രാമമൂർത്തി എന്നിവരാണ് മറ്റു വേഷങ്ങൾ ചെയ്യുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Miya george birthday wishes by husband photo